ഉള്ളടക്കത്തിലേക്ക് പോവുക

പി ടി എം എ യു പി സ്‌ക്കൂൾ ബദിര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ബെദിര

കാസർകോട് നഗരസഭയിൽപ്പെട്ട പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ബെദിര. മുൻസിപ്പൽ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 1976 ൽ ആണ് ഈ സ്ഥാപനം നിലവിൽ വന്നത്. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പിൽ അബ്ദുള്ള ഹാജിയുടെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരായുണ്ട്.

ഭൗതിക സൗകര്യങ്ങൾ

മൂന്നേക്കാർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൂന്ന് ബഹുനിലകെട്ടിടങ്ങളിലായി പത്തൊൻപത് ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. പ്രൊജക്ടറും മൂന്ന് കംപ്യൂട്ടറുകളും എട്ട് തയ്യൽ മെഷീനുകളും സ്കൂളിലുണ്ട്. പതിനേഴ് toilet കളും മഴവെള്ള സംഭരണിയും സ്കൂളിനുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുംതാസ് അബൂബക്കർ (കൗൺസിലർ), ഹമീദ് ബെദിര (കൗൺസിലർ), ഹഫ്സത്ത് സഫീറ (സ്കൂളിലെ ഗണിത അധ്യാപിക).

പാഠ്യേതര പ്രവർത്തനങ്ങൾ

       വിദ്യാരംഗ സാഹിത്യവേദി

സോപ്പ് നിർമ്മാണം അച്ചാർ നിർമ്മാണം പാവ നിർമ്മാണം തയ്യൽ പരിശീലനം ബീഡ്സ് വർക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് ഇക്കോ ക്ലബ്ബ് അറബിക് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഉറുദു ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് അവധിക്കാലങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിയാണ് കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നത്. സ്കൂളിലെ ഉല്പന്നങ്ങൾ ജനുവരി 12 മുതൽ 16 വരെ കാസർകോട് പുതിയ ബസ്റ്റാൻറിൽ നടന്ന വ്യവസായ വകുപ്പിന്റെ വിപണന മേളയിൽ പ്രദർശിപ്പിച്ചതും വില്പന നടത്തിയതും ഏറെ ശ്രദ്ധ നേടി.

നേട്ടങ്ങൾ

2019-20 കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് ചേർന്ന സ്കൂൾ

ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 മത്സരിച്ച് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച വിദ്യാലയം

മുൻസാരഥികൾ

CA MOIDEEN KUNHI (former MANAGER) സ്കൂളിലെ മുൻ പ്രധാനാധ്യാപകർ - ഇ. അബ്ദുൾ റഹ്മാൻ കുഞ്ഞുമാസ്റ്റർ, ആർ. സെൽമാബീവി, റോസ് ജയ്സി പി.ടി.