അമ്മയെന്നൊരു പുസ്തകം
നന്മയാം രണ്ടക്ഷരം
വായിച്ചാലും വായിച്ചാലും മതിവരാതെ ,
വായനക്കാരിൽ കൊതിയൂറും പുസ്തകം.
ഓരോ പേജിലും തെളിയുന്നു ,
മഴവില്ലുപോലെ അമ്മതൻ പുഞ്ചിരി.
മറിക്കുന്തോറും പുതിയ പുതിയ താളുകൾ,
എഴുതി ചേർക്കപ്പെടും പുസ്തകം .
വാക്കിലും നോക്കിലും സ്നേഹമായി,
മായ്ക്കുവാനാവാത്ത വാത്സല്യമായ്,
കഥപോലെ കവിതപോൽ ഒരു പുസ്തകം .
ഇത് നന്മയുടെ കരുതലുള്ള പുസ്തകം.