പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/പ്രകൃതിയെത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെത്രസുന്ദരം

പ്രകൃതിയെത്രസുന്ദരം

പച്ചപ്പുല്ലുകൾനിറഞ്ഞുനിൽക്കും
സുന്ദരമാണീ പ്രകൃതി
വണ്ടുകൾ മൂളും കിളികൾ പാടുമെത്ര-
മനോഹരമാണീ സ്വർഗ്ഗം
കൂട്ടരോടൊപ്പം പാടും കിളികൾ
താളം തുള്ളും മാൻപേടകളും....
പലവർണ്ണമാംപുഷ്പങ്ങൾ
നിറഞ്ഞാടുമീ പ്രകൃതി...
ആകാശമോളമീ മുട്ടി നിൽക്കുന്ന
മലഞ്ചോലകൾ കാണാനെന്തുരസം.....
ഓടിയൊഴുകുന്ന പുഴകളെ കാണാൻ
വെള്ളപ്പുതപ്പു വീശിയതു പോലെ....
പീലി വിടർത്തി നൃത്തമാടുന്ന ഈ
മയിലിനെക്കാണാൻ എന്തുരസം....
പുഴയുടെ അടിയിൽ നീന്തിക്കളിക്കുന്ന
ചെറുമത്സ്യങ്ങളും സസ്യങ്ങളും.
പുഷ്പങ്ങളിൽ നിന്നു തേനൂറ്റിക്കുടിക്കാൻ
പാറി വരുന്ന പലവർണ്ണശലഭം
മനുഷ്യരെല്ലാം തിങ്ങിനിറഞ്ഞ ഈ
പ്രകൃതി കാണാനെന്തുരസം...
പ്രകൃതിയിലുള്ള മനോഹാരിതയെ
കണ്ടസൂയ തോന്നുന്ന സൂര്യമ്മാവനും.....
എത്ര മനോഹരം....
എത്ര മനോഹരം....
എത്ര മനോഹരമാണീപ്രകൃതീ....


 

മുഹമ്മദ് ഹസൻ
4 A പി വി എൽ പി എസ് കൈലാസംകുന്നു
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 02/ 2024 >> രചനാവിഭാഗം - കവിത