പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ഗുരുശിഷ്യബന്ധം
ഗുരുശിഷ്യബന്ധം
പണ്ട് നമ്മുടെ ഭാരതത്തിൽ ഗുരുകുല വിദ്യാഭ്യാസമാണ് നടന്നുവന്നിരുന്നത്. വിദ്യാരംഭം മുതൽ വിദ്യാഭ്യാസം പൂർത്തിയാകുന്നത് വരെ ശിഷ്യന്മാർ ഗുരുകുലത്തിൽ താമസിക്കും. ഗുരുവിനും പത്നിക്കും സേവ ചെയ്ത് ഗുരു പറഞ്ഞു കൊടുക്കുന്ന അറിവും ജ്ഞാനവും മനസിലാക്കിയാണ് അവർ മടങ്ങിയിരുന്നത്. ഇന്ന് ആ സമ്പ്രദായം പൂർണമായും മാറിയിരിക്കുകയാണ്. ഗുരുത്വം നേടിയെടുക്കുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്. അധ്യാപകരെ ആദരിക്കുന്നവർ തീർച്ചയായും അനുഗ്രഹിക്കപ്പെടും. വിനയ ശീലമുളളവർ ഗുരുവിനെ ബഹുമാനിക്കും. “അക്ഷരം” എന്ന വാക്കിന് ക്ഷരമല്ലാത്ത അഥവാ നാശമില്ലാത്തത് എന്നാണ് അർഥം. അക്ഷരം പഠിപ്പിച്ചു തരുന്നവർ ആരായാലും അവർ ആദരീയരാണ്. “ വിദ്യാധനം സർവ്വധനാൽ പ്രധാനം"എന്ന ചൊല്ലു നാം കേട്ടിട്ടില്ലേ?. വിദ്യാധനം നിർലോപം നൽകുന്നവരാണ് ഗുരുക്കന്മാർ.നമ്മുടെ ജീവിത വിജയത്തിനുള്ള അടിസ്ഥാന ശിലകൾ പാകുന്നത് അധ്യാപകരാണ്.അവരിൽ പ്രകാശപൂരിതമാകുന്ന നന്മകളാണ് നാം ഏറ്റു വാങ്ങുന്നത്. അവർ നേടിയ വിദ്യകൾ അവർ നമുക്ക് പങ്കുവയ്ക്കുന്നു. അവരുടെ കഴിവുകൾ നമ്മൾ സമ്പാദിക്കുമ്പോൾ അവർ അഭിമാനിക്കുന്നു. നമ്മൾ പ്രകാശത്തിന്റെ പാതയിലൂടെ ചരിക്കുമ്പോൾ അവർ ആത്മനിർവൃതി അടയുന്നു. ഗുരുനിന്ദ പാതകമാണ്. ഗുരുവിനെ വന്ദിക്കുന്നവരിൽ ഈശ്വര ചൈതന്യം കുടികൊള്ളുന്നു. ഗുരുവിനെ അഭിവാദനം ചെയ്യാൻ ഒരിക്കലും മടി കാണിക്കരുത്. “നമസ്തേ” എന്ന ഭാരതീയ ശൈലി കൂടുതൽ അർഥവത്താണ്. “നിന്നിലുള്ള ഈശ്വരനെ ഞാൻ നമിക്കുന്നു” എന്ന ആശയം ഇതിൽ വ്യക്തമാകുന്നു. വിശാലമായ ദർശനമനുസരിച്ച് അധ്യാപകർ മാത്രമല്ല ഗുരു. മുതിർന്നവർ, മാതാപിതാക്കൾ,നല്ല പുസ്തകങ്ങൾ, പ്രപഞ്ച വസ്തുക്കൾ; എല്ലാം നല്ല ആചര്യരാണ്. പ്രകൃതിയെ നാം നിരീക്ഷിക്കാൻ തുടങ്ങിയാൽ നമുക്ക് ഒരുപാട് അറിവുകൾ നേടുവാൻ സാധിക്കും എന്നതിൽ ഒരു സംശയവും ഇല്ല. വിജ്ഞാനവും, ഗുരുത്വവും,അറിവും നിറഞ്ഞ ഒരു തലമുറയ്ക്കായി നമുക്ക് പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം