പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/കൊലയാളി വൈറസുകൾ മനുഷ്യർക്കിടയിൽ എത്തുമ്പോൾ.
കൊലയാളി വൈറസുകൾ മനുഷ്യർക്കിടയിൽ എത്തുമ്പോൾ.
വൈറസ് രോഗങ്ങൾ മനുഷ്യർക്കിടയിൽ അപൂർവമല്ല. അത്തരമൊരു വൈറസ് രോഗമാണ് കോവിഡ് 19.എന്തുകൊണ്ട് ഇത്തരം രോഗങ്ങൾ മനുഷ്യർക്കിടയിൽ എത്തുന്നു എന്നു നാം പലപ്പോഴും മറന്നു പോകുന്നു. എബോള, പക്ഷിപ്പനി, സാർസ്, സിക വൈറസ്, നിപ്പ തുടങ്ങി അടുത്ത കാലങ്ങളിൽ അനേകം ആളുകളുടെ ജീവനെടുത്ത വൈറസുകളിൽ അധികവും വന്യ ജീവികളിൽ നിന്നും മനുഷ്യരിലേക്ക് എത്തിയതാണ് എന്ന് പഠനങ്ങൾ പറയുന്നു. കൃഷിക്കും കെട്ടിടനിർമാണത്തിനുമായി പ്രകൃതിയെ നശിപ്പിക്കുമ്പോൾ വന്യ ജീവികളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെടുന്നു. ഇതിലൂടെ മൃഗങ്ങൾ മനുഷ്യരുമായി ഇടപഴകാനും വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കാനും ഇടവരുന്നു. ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ പ്രകൃതിയിലെ ജൈവവൈവിധ്യം ഒരു പാളിയായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മനുഷ്യൻ വനത്തെയും വന്യജീവികളെയും അമിതമായി ചൂഷണം ചെയ്യുന്നതിലൂ ടെ മൃഗങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുന്നു. പ്രകൃതിയിലേക്കുള്ള അമിതമായ ചൂഷണം പല പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു. വ്യാപകമായ വന്യജീവി ഉപഭോഗം മനുഷ്യരിലേക്ക് രോഗങ്ങൾ പടർന്നു പിടിക്കാൻ കാരണമാകുകയും ചെയ്യുന്നു. അതിനാൽ വന്യജീവികളെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രകൃതിയുമായി പലതരത്തിൽ ബന്ധപെട്ടു കിടക്കുന്നതാണ് മനുഷ്യജീവിതം. പ്രകൃതി വിഭവങ്ങളുടെ ഉപഭോഗവും സംരക്ഷണവും കൂടാതെ ജീവികൾക്ക് നിലനിൽക്കാൻ സാധിക്കില്ല. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ നമുക്ക് നമ്മളെയും സംരക്ഷിക്കാൻ കഴിയ്യില്ല.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം