പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്/ലിറ്റിൽകൈറ്റ്സ്/2025-28

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (2025-28) 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് Sept.23 ചൊവ്വാഴ്ച നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ഫോൺസി വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഉപജില്ലാ മാസ്റ്റർ ട്രെയിനർ, സിന്ധു മോൾ ടീച്ചർ, ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മിസ്ട്രസ്മാരായ സ്മിത ടീച്ചറും ആൻ മരിയ ടീച്ചറും ക്യാമ്പിൽ സന്നിഹിതരായിരുന്നു. കുട്ടികൾ ഓരോ പ്രവർത്തനങ്ങളും വളരെ ഉത്സാഹത്തോടും കൃത്യമായും ചെയ്തു. രക്ഷിതാക്കൾക്കും ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിനെ പറ്റി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂന്നുവർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ മാസ്റ്റർ ട്രെയിനർ സിന്ധു മോൾ ടീച്ചർ രക്ഷിതാക്കൾക്ക് നൽകി .രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു .