പി. എസ്സ്. എച്ച്. എസ്സ്. തിരുമുടിക്കുന്ന്/പ്രവർത്തനങ്ങൾ/2025-26/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവ റാലി  

ജൂൺ -26 പ്രവേശനോത്സവം 2025-26

പ്രവേശനോത്സവ റാലി

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ വിവിധ ആഘോഷപരിപാടികളോടെ നടന്നു.നവാഗതരായ വിദ്യാർത്ഥികളെ കളഭം ചാർത്തി പൂച്ചെടി നൽകി സ്വീകരിച്ചു.PTAപ്രസിഡണ്ട് ശ്രീ.ബിജു സെബാസ്ററ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ മാടശ്ശേരി ഉത്‌ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ഫോൺസി വർഗീസ് സ്വാഗതം ചെയ്ത. പ്രിൻസിപ്പൽ ശ്രീ ബെന്നി വർഗീസ് , വാർഡ് മെമ്പർമാരായ ശ്രീ ബിജോയ് വർഗീസ് , ശ്രീ ലിജോ എന്നിവർ ആശംസ അർപ്പിച്ചു .


വിജയോത്സവം 2025 -26
പ്രവേശനോത്സവം 2025 -26  പൊതുസമ്മേളനം

ജൂൺ 5 _പരിസ്ഥിതി ദിനം

പരിസ്ഥിതിദിനം

പരിസ്ഥിതി ദിനത്തിൽ ഹെഡ്മിസ്ട്രസ് ശ്രിമതി ഫോൺസി വര്ഗീസ് പരിസ്ഥിതിദിന സന്ദേശം നൽകി. വിവിധ  ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തി പിടിച്ച പ്ലേ കാർഡുമായി വിദ്യാർത്ഥികൾ റാലി നടത്തി. ക്ലാസ് 5 ലെ വിദ്യാർത്ഥികൾ സ്കിറ്റും നടത്തി.  

പരിസ്ഥിതിദിനാചരണം

ജൂൺ 19 - വായനാദിനം

പോസ്റ്റർ

ഈ വർഷത്തെ വായനാദിനം വിവിധ പരിപാടികളോടെ നടന്നു. രാവിലെ അസ്സെംബ്ലയിൽ കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി. ഹെഡ്മിസ്ട്രസ് ഫോൺസി വര്ഗീസ് വായനാദിന സന്ദേശം നൽകി. വായനയുടെ പ്രാധാന്യം കുട്ടികൾ കവിത ചൊല്ലൽ, കഥ, സന്ദേശം ,വിവിധ പ്ലെ കാർഡുകൾ എന്നിവയിലൂടെ പങ്കുവെച്ചു.വായനവാരത്തിന്റെയ് ഭാഗമായി വായനാദിന ക്വിസ്, കഥാസ്വാദനക്കുറിപ്പ്, വായനാമത്സരം എന്നിവയും സംഘടിപ്പിച്ചു.

വായനാദിനം
കവിത ചൊല്ലൽ,

ജൂൺ -19_യോഗദിനം

യോഗ ദിനം_വൃക്ഷാസനം

ജൂൺ 21 അന്താരഷ്ട്ര യോഗ ദിനമായി ആചരിച്ചു . 'ഒരു ഭൂമിക്ക് വേണ്ടി യോഗ, ഒരു ആരോഗ്യം' എന്നതാണ് ഈ വർഷത്തെ യോഗാദിനത്തിന്റെ തീം. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം യോഗ ചെയ്യുന്നതിലൂടെ നമുക്ക് കൈവരിക്കാൻ സാധിക്കുന്നു.

ജൂൺ -26_ലോക ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം പ്ലെക്കാർഡ്
23043 antidrugday awarenessclass.jpg
സൂമ്പ
സൂമ്പ

ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിത്. പിഞ്ചുകുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ ഒരേരീതിയിൽ തൻ്റെ വലയിലാക്കാനായി അവൻ ചുറ്റിലും പതുങ്ങിയിരിപ്പാണ്. ലോകത്താകമാനമുള്ള മനുഷ്യരെ പിടിച്ചുലക്കുന്ന ഒരു വിപത്താണ് ലഹരി. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവർത്തനത്തിൽ അണിനിരത്താനുമാണ് ഐക്യരാഷ്ട്ര സഭ ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ച് സൂമ്പ കളിച്ചു . പ്രിൻസിപ്പൽ ശ്രീ.ബെന്നി വര്ഗീസ് , പ്രധാന അധ്യാപിക ഫോൺസി വര്ഗീസ് എന്നിവർ സന്ദേശം നൽകി. ലഹരി വിരുദ്ധ ദിനത്തിന്റെയ് ഭാഗമായി കേരളം പോലീസിന്റെ നേതൃത്വത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു, വിദ്യാർത്ഥികൾ ലഹരിക്കെതിരെ പ്ലക്കാർഡ് പ്രദർശിപ്പിച്ചു.

ജൂലൈ 18_സ്കൂൾ കലോത്സവം 2025

ജൂലൈ 18 രാവിലെ 9.30യോടെ ബഹുമാനപ്പെട്ട PTA പ്രസിഡൻ്റ് ശ്രീ.ബിജു സെബാസ്റ്യൻ ഉൽഘാടനം നിർവ്വഹിച്ചു.  തുടർന്ന് നടന്ന വാശിയേറിയ മത്സരത്തിൽ വിദ്യാർത്ഥികൾ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിച്ചു. നാടോടിനൃത്തം, സംഘ നൃത്തം, ഭരതനാട്യം, ഒപ്പന, സംഘഗാനം,  ദേശഭക്തിഗാനം , തിരുവാതിര, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

ജൂലൈ 20_ചാന്ദ്ര ദിനം 2025

പി.എസ് ഹൈസ്‌കൂൾ തിരുമുടിക്കുന്ന് സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ചാന്ദ്രയാത്രാ കുറിച്ചും പര്യവേഷണത്തെക്കുറിച്ചും അവബോധം നൽകി .തുടർന്നു വിദ്യാർത്ഥികൾക്ക് ചാന്ദ്രദിനതോട്  അനുബന്ധിച്ച പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൊളാഷ് ,പോസ്‌റ്റർ ചിത്രങ്ങൾ ,സ്റ്റിൽ മോഡൽ എന്നിവ തയാറാക്കി കൊണ്ടുവന്ന് പ്രദർശിപ്പിച്ചു .

ചാന്ദ്ര ദിന അവബോധ ക്ലാസ്
ചാന്ദ്രദിന പരിപാടികൾ

ഓഗസ്റ്റ് 8_ ശാസ്ത്രമേള 2025

വിദ്യാർത്ഥികളുടെ വിവിധ അഭിരുചികൾ വികസിപ്പിക്കുന്നതിനായി ശാസ്ത്ര-സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര-വിവരവിനിമയ സാങ്കേതികവിദ്യ- പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക നേതൃത്വം നൽകുകയും പി.ടി.എ അംഗങ്ങൾക്ക് മേള സന്ദർശിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച സൃഷ്ടികൾ കണ്ടെത്തി സമ്മാനാർഹരായവർക്ക് സാമാനങ്ങൾ നൽകി.

ശാസ്ത്ര മേള സമ്മാനദാനം
ശാസ്ത്ര മേള 2025


അദ്ധ്യാപക രക്ഷാകർത്യ സംഘടന പ്രസിഡന്റ്
ശാസ്ത്ര മേള വിധി നിർണയം