പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/എന്റെ മകൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മകൻ

മനസിൽ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂട്ടി ചേർത്ത ഒരു മാല പോലെയാണ് എന്റെ ജീവിതം.ഒരുപാട് സങ്കടങ്ങൾ ഉണ്ടെങ്കിലും ഒന്നും പുറത്ത് കാണിക്കാതെ ഉള്ളിൽ ഒതുക്കി സന്തോഷത്തോടെ ജീവിക്കുന്ന ഒരു കൊച്ചു കുടുംബം. ഭർത്താവില്ലാത്ത ഞാൻ ഒറ്റക്കാണ് ഈ കുടുംബം നോക്കുന്നത്. ഒരു വീട്ട് വേലക്കാരി ആയ ഞാൻ ദിവസവും കിട്ടുന്ന തുക കൊണ്ടാണ് ജീവിക്കുന്നത്.ഈ ദാരിദ്രത്തിലും മകനായിരുന്നു എന്റെ പ്രതീക്ഷ. അവൻ +2 വിലാണ്, നന്നായി പഠിക്കുന്ന മിടുക്കൻ. പെട്ടെന്നാണ് എവിടന്നോ വന്ന ആ മഹാമാരി എന്റെ നാട്ടിലും പടർന്ന് പിടിച്ചത്.കൊറോണ എന്ന മഹാമാരി. മുട്ടുകുത്തി എന്നും കർത്താവിനോട് യാചിക്കുമായിരുന്നു ആർക്കും ഒരു ആപത്തും വരുത്തരുതേ എന്ന്. ആ നാട്ടിലെ എല്ലാ ചെറുപ്പക്കാരും ഒത്തു കൂടി കൂട്ടത്ത് എന്റെ മകനും. അവരെല്ലരും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു. ഒരു നേരത്തെ ഭക്ഷണത്തിനായി യാചിക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുത്തു അങ്ങനെ പലതും. നല്ല വരെയൊക്കെ ദൈവം ആദ്യം അങ്ങ് വിളിക്കും അത് സത്യമായിരുന്നു എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്.കാരണം ആ നല്ലവരുടെ കൂട്ടത്തിൽ എന്റെ മകനെയും ദൈവം കൂട്ടി. അവൻ എന്നന്നേക്കുമായി എന്നിൽ നിന്ന് അകന്ന്........... അകന്ന്........... പോയി അല്ല കൊണ്ടുപോയി എന്ന് പറയണം അതാണ് സത്യം. എനിക്ക് സങ്കടമില്ല കാരണം അവൻ ഇവിടെ നിന്ന് പോകുമ്പോൾ വിശക്കുന്നവർക്ക് ഭക്ഷണം നൽകിയിട്ടാണല്ലോ പോയത്. ഇല്ല !........... അവൻ.......... അവൻ ......... മരിച്ചിട്ടില്ല!വിശന്നിരുന്നവരുടെ മനസിൽ ഇപ്പോഴും അവൻ ജീവിച്ചിരിപ്പുണ്ട് .

‍ഷിജിമോൾ
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ