പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/വിരഹം

Schoolwiki സംരംഭത്തിൽ നിന്ന്
വിരഹം


ഇന്നു ഞാൻ ഒറ്റക്കായ്
എല്ലാം എന്നിൽ ശൂന്യമായ്
ജീവിതം ഇന്നെന്നിൽ അന്ത്യമായ്
വാക്കുകൾക്കു സ്ഥാനമില്ല
ഹൃദയങ്ങൾക്കും സ്ഥാനമില്ല
എല്ലാം എന്നിലായ് അകന്നുപോയ് !
തണുത്ത മഞ്ഞുപോൽ
ഇന്നെന്നിൽ ചൂടായ്
വീണുടയുന്ന ഹൃദയം പോൽ
എൻ മനസു നീ തളർത്തി
ചുവന്ന സുര്യന്റെ തീജ്വാല പോലെ
വസന്തം നൽകുമെന്ന പ്രതീക്ഷയിൽ
മൗനമാക്കി മാറ്റി നീ എന്നെ
തളർത്തല്ലെ ദൈവമെ.....
താങ്ങാൻ ആവുന്നില്ല
ജീവിതം ഞാൻ ഉരുകി തീർത്തിടാം......

 

അംന
10 Q പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത