പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രകൃതിയെ കൈപിടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ കൈപിടിക്കാം
   ഇന്ന് ലോകത്തിൽ ജനങ്ങൾ ശ്വസിക്കുന്നത് മലിനമായ വായുവാണ്.അതായത്  10 ൽ 9 പേർക്കും നല്ല ശുദ്ധമായ വായു ലഭിക്കുന്നില്ല വർദ്ധിച്ചവരുന്ന മലിനീകരണം കാരണം മാരകമായ പല രോഗങ്ങളും ജനങ്ങൾക്ക് വന്ന് ഭവിക്കുന്നു ഇതിനായി ധാരാളം തുക ഉപയോഗിക്കേണ്ടി വരുന്നു മലിനീകരണം ഒഴിവാക്കിയാൽ അത് മൂലുണ്ടാകുന്ന രോഗങ്ങളും മാറും നമുടെ ജല സോതസുകളായ നദികളും പുഴകളും തോടും എല്ലാം ഇന്ന് മനുഷ്യന്റെ തെറ്റായ ഇടപെടലിലൂടെ നശിച്ചു കൊണ്ടിരിക്കുന്നു
  ഇന്നത്തെ പ്രകൃതിദുരന്തങ്ങൾക്കെല്ലാം കാരണം മനഷ്യകരങ്ങളാണ്. പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെല്ലാം പ്രകൃതിയെ നശിപ്പിക്കാതെ നല്ല രീതിയിൽ ജീവിക്കുന്നു എന്നാൽ മനുഷ്യൻ തന്റെ സ്വാർഥ ലാഭത്തിനായി പ്രകൃതിയെ പല വിധത്തിൽ ചൂഷണം ചെയ്യുന്നു ഇവിടെ പരിസ്ഥിതിയെ കുറിച്ചും വന സംരക്ഷണത്തിനെ കുറിച്ച് ബോധവാന്മാരായി ഒരു തലമുറ വന്നാൽ മാത്രമ പരിസ്ഥിതി സംരക്ഷിക്കാനാകു മരങ്ങൾ ധാരാളം വെച്ച് പിടിപ്പിക്കണം ഒരു മനുഷ്യന് നൽകുന്ന സംരക്ഷണത്തിന്  അപ്പുറം ഒരു സമൂഹത്തിന് തന്നെ പ്രയോജനപ്പെടുന്ന ഒന്നാണിത് ശുദ്ധവായു ലഭിക്കുന്നതിനും മഴ പെയ്യുന്ന തിനും ജലസംരക്ഷണത്തിനും   മണ്ണൊലിപ്പ് തടയാനും മരങ്ങൾ അത്യാവശ്യമാണ് നാം പരിസ്ഥിതി ദിനം  ആചരിക്കുന്ന വരാണ് എങ്കിലും പ്രകൃതിയുടെ സംരക്ഷകരാകേണ്ട മനുഷ്യർ തന്നെ  പ്രകൃതിയെ നശിപ്പിക്കുന്നു ഈ നശീകരണ പ്രവർത്തനം  മാനവരാശിക്ക്  വളരെയധികം  ദോഷമുണ്ടാക്കും അതിനാൽ നാം തന്നെ നമ്മുടെ പരിസ്ഥിതിയെ നല്ല രീതിയിൽ  സംരക്ഷിക്കാൻ മുൻകൈയ്യെടുത്ത് പ്രവർത്തിക്കണം 
              
    :       
             
അർഷ എ എസ്
8 A പി പി എം എച്ച് എസ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം