പി.ഡി.യു.പി.എസ് വള്ളിക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ടയിലെ വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കോന്നി സബ് ജില്ലയുടെ കീഴിലുള്ള.സ്കൂളാണ് വള്ളിക്കോട് പുതിയിടത്ത് കാവ് ദേവസ്വം അപ്പർ പ്രൈമറി സ്കൂൾ.
           1962 ൽ കൊഴുവട്ടശ്ശേരിൽ   കെ കരുണാകരൻ എന്ന വ്യക്തി തന്റെ കുടുംബവക ആയിട്ടാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്.  അക്കാലത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. സ്കൂളിന്റെ പ്രവർത്തനം തുടക്കംകുറിച്ചത് സരസ്വതി വിലാസം എൻഎസ്എസ് കരയോഗ കെട്ടിടത്തിലാണ്. പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചു. പിൽക്കാലത്ത് വള്ളിക്കോട് എൺപത്തിയൊന്നാം നമ്പർ എസ്എൻഡിപി ശാഖയ്ക്ക് സ്കൂൾ വിട്ടുകൊടുക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടന്നു വരികയും ചെയ്യുന്നു