പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ അവാർഡ് നേടിയ അധ്യാപകൻ, എസ്.സത്യമൂർത്തി(സ്ഥാപകമാനേജരുടെ മൂന്നാമത്തെ മകൻ)

സത്യനേശൻ മാനേജരുടെ ജീവിതത്തെ മാറ്റിമറിച്ച അനേകം സംഭവങ്ങൾ ഉണ്ടായെങ്കിലും പിന്നീട് അങ്ങോട്ട് ഉയർച്ചയുടെ പടവുകൾ ഓരോന്നായി കീഴടക്കുന്നതാണ് കാണാൻ കഴിയുന്നത്. 1942-ൽ അദ്ദേഹത്തിന്റെ ഇളയ മകൻ എസ്.സത്യമൂർത്തി B.Sc BT അവർകൾ സ്കൂളിന്റെ പ്രധമാധ്യാപകനായി നിയമിക്കപ്പെട്ടു തുടർന്ന് മൂന്ന് പുത്രൻമാരും പിതാവിനോടൊപ്പം നിന്ന് സ്കൂളിന്റെ വളർച്ചക്കായി പ്രവർത്തിച്ചു.പ്രധമാധ്യാപകനായ സത്യമൂർത്തി സ്കൂളിലെ നിലവിലുണ്ടായിരുന്ന പ0ന രീതികൾക്ക് പ്രാധാന്യം നൽകിയതോടൊപ്പം പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഓരോകുട്ടിയുടെയും അഭിരുചി മനസിലാക്കി അവന് വേണ്ടപ്രോത്സാഹനം നൽകി. അതിലേയ്ക്കായി അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി പാഠ്യ പ്രവർത്തനങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ എത്തിക്കുന്നതിന് ആവശ്യമായ രീതിയിൽ ലബോറട്ടറി സംവിധാനം ഒരുക്കി വായന ശീലം വളർത്തുന്നതിന് ലഭ്യമാകുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് എത്തിച്ചു.കലാപരമായും കായികപരമായും ശേഷിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി കായികശേഷി വികസിപ്പിക്കുന്നതിനായി പിതാവിന്റെ സഹായത്താൽ സ്കൂൾ അങ്കണത്തത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകകളിക്കളങ്ങൾ രൂപം നൽകി. ബാസ്ക്കറ്റ് ബോൾ,വോളീബോൾ, ബാറ്റ്മിന്റൺ തുടങ്ങിയ കളികൾക്ക് 'പ്രാധാന്യം നൽകി ഇവ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനം ചെയ്തു. നിലവിലുണ്ടായിരുന്ന സ്കൗട്ട് പ്രസ്താനത്തിനും ഗൈഡ് പ്രസ്താനത്തിനും കൂടുതൽ പ്രോത്സാഹനം നൽകി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ ഫലമായി ധാരാളം കുട്ടികൾ സ്കൂളിൽ പ്രവേശനം തേടി.വർഷങ്ങൾ കടന്നു പോയി ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ചു.

ദേശീയ അവാർഡ് നേടിയ മികച്ച എൻ.സി.സി ഓഫീസർ













അവാർഡ്