പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഔഷധത്തോട്ടം

സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധത്തോട്ടം ആരംഭിച്ചു. സയൻസ് ക്ലബ് വിദ്യാർത്ഥികളും മറ്റു താത്പര്യമുള്ള വിദ്യാർത്ഥികളും ഔഷധത്തോട്ട നിർമ്മാണത്തിൽ പങ്കെടുത്തു. കുട്ടികൾ തന്നെ ഔഷധ സസൃങ്ങൾ ശേഖരിക്കുകയും വിദ്യാലയാങ്കണത്തിൽ വച്ചു പിടിപ്പിക്കുകയും ചെയ്തു. ഇന്നും വിദ്യാർത്ഥി ഔഷധസസ്യങ്ങൾ പരിപാലിക്കുന്നു.

പച്ചക്കറിതോട്ടം

എല്ലാ വർഷവും ഈ സ്കൂളിൽ പച്ചക്കറിത്തോട്ടം അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിവരുന്നു. ഈ പച്ചക്കറിതോട്ടത്തിൽ നിന്നും ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ശേഖരിക്കുന്നു. സ്കൂളിലെ വിദ്യാർത്ഥികളാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത് ചീര, പയർ, തക്കാളി എന്നിവയാണ്. എല്ലാ ദിവസവും ഉച്ചസമയത്ത് അരമണിക്കൂർ വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടപരിപാലനത്തിനായി ചിലവഴിക്കുന്നു. ഇവിടെ ജൈവവളങ്ങളും ജൈവകീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. സ്കൂൾ ക്യാന്റീനുമുന്നിലായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.
  • വിളവെടുപ്പ് നടത്തി