പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ VIRUS - Vital Information Resources Under Size

Schoolwiki സംരംഭത്തിൽ നിന്ന്
VIRUS - Vital Information Resources Under Size

വൈറസ് എന്നത് ഒരു സൂക്ഷ്മാണു ആണ്. ജീവലോകത്തിൽ ഉൾപ്പെടുത്താൻ ആകാത്ത ഒരു സൂക്ഷ്മജീവി ആണ് വൈറസ്. അമീബയെ കാൾ സൂക്ഷ്മവും മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ പോലും കാണാനാകാത്ത സൂക്ഷ്മാണു. ജീവലോകത്തിൽ ഒരിക്കലും ഉൾപ്പെടുത്താൻ ആകാത്ത ഒന്നാണ് വൈറസ്. ഏതൊരു ജീവനുള്ള കോശത്തിലും പ്രവേശിക്കുമ്പോൾ മാത്രമാണ് ഇതിന് ജീവ ലക്ഷണം കാണിക്കുന്നതും ഇതിന് പെരുകാൻ ആകുന്നതും. ജീവോൽപ്പത്തി ക്ക് മുന്നേ പ്രപഞ്ചത്തിൽ അടങ്ങിയിട്ടുള്ള ഒരു അംശമാണ് വൈറസ്. ഇത് വായു ജലം ഭൂമി ആകാശം എന്നിവയിൽ അടങ്ങിയിട്ടുണ്ട്. വൈറസ്, അതായത് വൈറ്റൽ ഇൻഫോർമേഷൻ റിസോഴ്സ് അണ്ടർ സൈയ്സ് എന്നത് ലാറ്റിൻ പദം ആണ്. കാപ്സിടിൻ എന്ന പ്രോട്ടീൻ ആവരണ ത്താൽ മൂടപ്പെട്ട ഒരു ഡിഎൻഎ അല്ലെങ്കിൽ ആർഎൻഎ ഘടകമാണ് വൈറസ്. ഇവക്ക് ജീവൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നുംഇല്ലേ എന്നു ചോദിച്ചാൽ ഇല്ല എന്നും പറയാം . പ്രപഞ്ചത്തിൽ ഉറങ്ങിക്കിടക്കുന്ന ഒരു ജനിതകവസ്തു മാത്രമാണ് വൈറസ്. ഇതുപോലൊരു വൈറസ് കാരണം ഇന്ന് ലോകത്തിൽ മൂന്നു ലക്ഷത്തോളം ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. മനുഷ്യജീവനെ കൊന്നുതിന്ന Covid-19 അഥവാ കൊറോണ എന്ന വൈറസ് ഇന്ന് ഭൂമിയിൽ വ്യപിച്ചിരിക്കുന്നു. കൊറോണ എന്നത് ഒരു ലാറ്റിൻ പദമാണ്. കൊറോണ മീൻസ് ക്രൗൺ എന്നാണ്. അതായത് കിരീടം. കൊറോണ വൈറസ് ആകൃതി കിരീട ആകൃതി ആണ്. ചൈനയിലെ വു ഹാൻ സിറ്റിയിലാണ് ആദ്യമായി കൊറോണ ഡിസീസ് രേഖപ്പെടുത്തിയത്. കൊറോണ രോഗം സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ് ആണ് RT-PCR ടെസ്റ്റ്‌. ഓരോ നൂറ്റാണ്ടുകൾ പൂർത്തിയാകുമ്പോൾ ബാക്ടീരിയ മൂലമോ, വൈറസ് മൂലം ഓ ഒരു മഹാവ്യാധി ലോകത്തിൽ ഉടലെടുക്കാറുണ്ട്. അവ കാരണം ലക്ഷക്കണക്കിന് ജീവനുകളെ ബലി കൊടുക്കേണ്ടി വരുന്നു. അതിന് ഉദാഹരണമാണ്... 1720 ലോകത്തിൽ ഉടലെടുത്ത പ്ലേഗ് അല്ലെങ്കിൽ കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം. അന്നത്തെ കണക്ക് അനുസരിച്ച് ഒരു ലക്ഷത്തോളം ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. അടുത്ത 100 വർഷം പൂർത്തിയായപ്പോൾ അതായത് 1820 ഇൽ കോളറ ബാധിച്ച് ഒരു ലക്ഷത്തോളം ആൾക്കാർ മരിച്ചു എന്നാണ് കണക്ക്. വീണ്ടും 100 വർഷം പൂർത്തിയായപ്പോൾ അതായത് 1920 സ്പാനിഷ് ഫ്ലൂ എന്ന രോഗം പടർന്നു പിടിച്ചത്. H1N1 Flue virus എന്ന് പേരുള്ള വൈറസ് ആണ് സ്പാനിഷ് ഫ്ലൂ എന്ന രോഗത്തിന് കാരണം. അന്നത്തെ കണക്ക് അനുസരിച്ച് 500 മില്യൺ ജനങ്ങൾക്ക് സ്പാനിഷ് ബ്ലൂ ബാധിച്ചു. 100 മില്യൺ ആൾക്കാരെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നു. കൂടാതെ 2003 -ൽ ഉണ്ടായ സാർസ് എന്ന വൈറസ് രോഗം, 2012 ഉടലെടുത്തMERS എന്ന വൈറസ് രോഗം... ഇവയ്ക്ക് പുറമേ ആണ്, ഇപ്പോൾ ഇതാ 2020 ആയപ്പോൾ covid -19 അഥവാ കൊറോണ എന്ന വൈറസ് പ്രപഞ്ചത്തിൽ ഉടലെടുത്തത്... ഇപ്പോഴത്തെ കണക്ക് അനുസരിച്ച് മരണസംഖ്യ രണ്ടരലക്ഷത്തോളം ആയി എന്നാണ് നിഗമനം. ഇനിയും മരണസംഖ്യ ഉയരാം. ചുരുക്കി പറഞ്ഞാൽ മനുഷ്യനെ കൊല്ലാൻ മനുഷ്യൻ ഉണ്ടാക്കിയ സൂക്ഷ്മാണു ആണ് വൈറസ്. പ്രപഞ്ചത്തിൽ ഉടലെടുത്ത കൊറോണ എന്ന മഹാമാരിയെ നമുക്ക് എല്ലാവർക്കും ഒത്തുചേർന്ന് പ്രപഞ്ചത്തിൽ നിന്നും എന്നന്നേക്കുമായി തുടച്ചു മാറ്റാം.

ആദിത്യ.എ.എസ്
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം