പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഒാണസ്മൃതികൾ?
ഓണസ്മൃതികൾ
ഓണനിലാവു തെളിഞ്ഞു. കൊയ്ത്തു കഴിഞ്ഞു പാടം തെളിഞ്ഞപ്പോൾ അറയും പറയും നിറഞ്ഞു. മലയാളിയുടെ മനസ്സും. മലയാളിയുടെ മനസ്സിൽ ഒരുമയുടെ നനവു പടർത്തുന്നകാലം. ഇന്നലെകളുടെ സമൃദ്ധിക്ക് ഇന്നും തേയ്മാനമില്ലെന്നു കാട്ടാൻ പ്രകൃതിപോലും അണിഞ്ഞൊരുങ്ങുന്ന കാലം. ദശപുഷ്പങ്ങൾ വിരിഞ്ഞ പച്ചമണ്ണിന്റെ ഹരിതയും സ്വർണ്ണമുത്തുകൾകൊണ്ടു മാലകോർത്ത പാടവുമെല്ലാം അതിന്റെ തെളിവുകളെത്രേ.
കാലം മാറുകയാണ് പ്രകൃതിക്ക് രൂപം മാറുകയാണ്. ലോകത്തിന്റെ ഏതു ദിക്കിലായാലും പിറന്ന മണ്ണിലേക്ക് ഓടിവന്ന് ഒരുമയുടെ തൂശനിലയിൽ നിന്നു സ്നേഹത്തിന്റെയും വിശുദ്ധിയുടെയും നൻമയുടെയും ഒരുപിടിപറ്റു വാരിയുണ്ണാൻ കൊതിക്കാത്ത ഏതു മലയാളിയുണ്ട് ഈ ഭൂമിയിൽ.
അത്തം പിറന്നാൾ പ്രകൃതിയാക്കെ ഉഝവത്തുടിപ്പാണ്. തുമ്പയും മുക്കുറ്റിയും നിറയെ പൂത്തു കിടക്കുന്ന പാടങ്ങളിൽ ആയിരം പദവിന്യാസം ങ്ങൾ ഉണരുമ്പോൾ ഇന്നലെയുടെ കർക്കിടക കറുപ്പിൽ നിന്നും ഊളിയിട്ടു വരുന്ന ഓണനിലാവിന് പറയുവാൻ ഒരു നൂറ് പഴങ്കഥകൾ.ആ പഴങ്കഥകളിൽ നാലുകൂട്ടം ഉപ്പിലിട്ടതിന്റെയും ഉപ്പേരിയുടെയും പ്രഥമന്റയും ഓലന്റെയും കാളന്റെയും നിറഞ്ഞ തൂശനിലയിൽ നിന്നും ഉതിരുന്ന തൂമണം. മലയാളിയുടെ മധുരം നിറയുന്ന ഓണസ്മൃതികൾ അങ്ങനെ നീളുന്നു.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം