പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്

മനുഷ്യൻ പ്രകൃതിയോട് ഏതെല്ലാം തരത്തിൽ പെരുമാറി എന്നതിന്റെ അനന്തരഫലമാണ് കഴിഞ്ഞ നൂറ്റാണ്ടുകളായി ലോകത്തുണ്ടായ മഹാമാരികൾ.അതിൽ ഒന്നു മാത്രമാണ് കൊറോണ. പ്രകൃതി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല എന്നും അത് മറ്റു ജീവജാലങ്ങൾക്ക്ക്കൂടി അവകാശപെട്ടതാണെന്നും കൊറോണ എന്ന സൂക്ഷ്മജീവി മനുഷ്യരെ ബോധൃപ്പെടുത്തി. ഭൂമിയെകൈക്കുളളിൽ ഒതുക്കി എന്ന് അഹങ്കരിക്കുന്ന ചൈനയും,അമേരിക്കയും പോലെയുള്ള ലോകരാഷ്ട്രങ്ങൾ ഇന്ന് ഈ സൂക്ഷ്മാണുവിന്റെ ഭയാനകമായ കരങ്ങളിൽ കിടന്നമരുകയാണ്.എല്ലാം കണ്ടുപിടിച്ചുവെന്ന് അഹങ്കരിച്ച മനുഷ്യന് ഇന്ന് ഈ ചെറിയ വൈറസിനെ നശിപ്പിക്കാനുളള മരുന്നില്ല. അവൻ ഇതിനെ ഭയന്ന് വീടുകളിൽ അഭയം തേടുന്നു. ഇത് അവന്റെ കഴിവില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. പ്രകൃതി മനുഷ്യന് ജീവിക്കാനുളള എല്ലാം നൽകി, പക്ഷെ അവന്റെ അത്യാഗ്രഹം പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാൻ തുനിഞ്ഞു. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തി. പ്രകൃതിയിലെ ജീവവർഗങ്ങളിൽ ഒന്ന് മാത്രമാണ് മനുഷ്യൻ എന്ന യാഥാർത്ഥൃം അവൻ മറന്നു. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ അവന് സമയമില്ലാതായി. ഇതിനെല്ലാം ഒരറുതി വരുത്താൻ ഒരു വൈറസ് വേണ്ടിവന്നു. ഇന്ന് മനുഷൃർ കൊറോണ ഭീതിയിൽ വീടുകളിൽ തങ്ങുന്നത് പ്രകൃതിയിൽ വലിയരീതിയിൽ ഒരു മാറ്റത്തിന് കാരണമായി. വൈറസ് പുറപ്പെടാൻ തുടങ്ങിയതു മുതൽ ആഗോളതലത്തിൽ വലിയ മാറ്റം വരാൻ തുടങ്ങി. മനുഷ്യന് കൊറോണ ഭീതിയുടെ കാലമാണെങ്കിൽ,പക്ഷിമൃഗാദികൾക്ക് ഇത് സ്വാതന്ത്രത്തിന്റെ കാലമാണ്. നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും,വ്യവസായശാലകൾ അടച്ചതും വായുമലിനീകരണത്തെ ചെറുത്തു. നഗരപ്രദേശങ്ങളിൽ പച്ചപ്പ് പതിയെ തിരിച്ചുവരാൻ തുടങ്ങി. ഹോട്ടൽ ഭക്ഷണമില്ലാതെ ജീവിക്കാനാവില്ലെന്നു കരുതിയ പുതിയതലമുറയ്ക്ക് കൊറോണക്കാലം വേറിട്ടൊരു അനുഭവം സമ്മാനിച്ചു. റോഡുകളിൽ വാഹനങ്ങളുടെ കുറവ് റോഡപകടങ്ങൾക്ക് ഒരു പരിധി വരെ ശമനമുണ്ടാക്കി. പ്രകൃതിഇന്ധനങ്ങളുടെ ഉപയോഗത്തിലും ഇന്ന് ഗണ്യമായ കുറവുണ്ടായിരിക്കുന്നു. ഇത് പ്രകൃതിയുടെ ഒരു നല്ല തിരിച്ചുവരവിനുതന്നെ കാരണമാകട്ടെ.... സാമ്പത്തികരംഗത്ത് വലിയ ആഘാതം സൃഷ്ടിച്ചുവെങ്കിലും, 'കൊറോണ' മനുഷൃർക്ക് പുതിയൊരു പാഠം പകർന്നു നൽകി....

ഭാവന എൻ
11 പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം