പതിനെട്ടടവും പഠിച്ച മനുഷർക്കിടയിലായ്
പത്തൊൻപതാമനവൻ പിറന്നു വീണു
കോവിഡ് 19 എന്നൊരു പേരുമായി
മുള്ളിൻ പുറന്തോടിൽ തൻ പ്രാണനെ
പൂട്ടിയാ സൂക്ഷ്മാണു
ദിക്കെട്ടും ഓടി നടന്നു ഭൂവിൽ
ദേശവും കാലവും പ്രായഭേദവും നോക്കാതെ
ഏറെ മനുഷ്യരെ കൊന്നൊടുക്കി
അദൃശ്യനാം ശത്രുവെ പൊരുതി ജയിക്കുവാൻ
മനുഷ്യനും തൻ ആവനാഴി ചൂഴ്ന്നു നോക്കി
അകലെ മറഞ്ഞിരുന്ന്
സോപ്പിൻ പതയിൽ പൊതിഞ്ഞൊരാ
അസ്ത്രത്തിൽ അവൻ പിടഞ്ഞു വീണു
മാസ്കുകൾ ഗ്ലൗസുകൾ എന്നിവ
കൊണ്ടു നാം മാനുഷർ
പകരാൻ വിടാതെ പിടിച്ചുകെട്ടി
വെള്ളയും കാക്കിയും അണിഞ്ഞൊരാ ദൈവങ്ങൾ
ഇവനാൽ മുറിവേറ്റോരെ സുഖപ്പെടുത്തി
തുടരുമീ ജാഗ്രത തടയുമീ ക്രൂരനെ
ഈ മണ്ണിൽ നിന്ന് എന്നെന്നേക്കുമായ്
പറഞ്ഞയക്കും