പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/കൊറോണ വൈറസ് - വിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് - വിവരണം

ഇൻഡ്യയിൽ ആദ്യമായി കൊറോണ എന്ന വൈറസ് സ്ഥിരീകരിച്ചത് 2020 ജനുവരി 30 ന് കേരളത്തിലായിരുന്നു. ഇത് ചൈനയിൽ നിന്നാണ് ഉത്ഭവിച്ചത്. ഫെബ്രുവരി മാസത്തിൽ കൊറോണ അത്രയ്ക്ക് പ്രശ്‌നകരമായിരുന്നില്ല. പക്ഷെ മാർച്ച് മുതൽ കൊറോണ ഭീതി ഉയർന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്. പിന്നീട് ഇന്ത്യയൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു.
കൊറോണ വൈറസിനെ നേരിടാനുള്ള പ്രതിരോധ മാർഗങ്ങൾ. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറച്ച് പിടിക്കണം. പനി ജലദോഷം ഉള്ളവരോട് അടുത്ത് ഇടപഴകരുത്. മാംസവും, മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷമേ കഴിക്കാവൂ. വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാമുന്കരുതലുകൾ സ്വീകരിക്കാതെ ഇടപഴകരുത്. പിന്നെ അനാവശ്യമായ യാത്രകൾ എല്ലാം ഒഴിവാക്കുക. പിന്നെ എന്തെങ്കിലും ആവശ്യത്തിന് പുരത്തിറങ്ങുകയാണെങ്കിൽ മാസ്‌ക് ധരിക്കാൻ ആരും മറക്കരുത്.
മൂന്ന് ഘട്ടങ്ങളായാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഈ ലോക്ഡൗൺ കാരണം കുറേ ആളുകൾ ജോലിയില്ലാതെ വലയുകയാണ്. നമ്മുടെ സർക്കാർ സൗജന്യ റേഷൻ വിതരണത്തിലൂടെയും മറ്റു പല വിധത്തിലും നമ്മെ എല്ലാവരെയും സഹായിക്കുന്നു. വിദേശത്ത് നമ്മുടെ മലയാളികൾ, വിദ്യാർത്ഥികളും, മുതിർന്നവരും പെട്ടു കിടക്കുകയാണ്. വിമാനങ്ങളും, ട്രെയിനുകളും മറ്റു വാഹനങ്ങളും നിർത്തിയത് കൊണ്ട് അവർക്ക് വരാൻ കഴിയുന്നില്ല. കേരളത്തിനു പുറത്തും പല രാജ്യങ്ങളിലും കോവിഡ്‌ 19 ൽ വളരെയധികം രോഗികൾ കൂടുന്നു. ലോകത്ത്‌ മുഴുവൻ അരലക്ഷത്തോളം മരണം സംഭവിക്കുന്നു.
“ആശങ്കയല്ല ജാഗതയാണ് വേണ്ടത്”. നമ്മൾ എല്ലാവരും ജാഗ്രതയോടെ നിന്നതുകൊണ്ട് കുറെ ആളുകൾക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതേ ജാഗ്രതയോടെ നമ്മൾക്ക് ഈ വൈറസിനെ തുരത്താൻ കഴിയും... “Break the Chain”

മുഹസീന ജെ
6 D പി.കെ.എച്ച്. എസ്സ്. എസ്സ്. മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം