പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്കൂൾ തെരഞ്ഞെടുപ്പ്
സ്കൂൾ പാർലമെന്റ് - 24 ജൂലൈ 2018 ന് നടത്തി. എല്ലാ ക്ലാസ് റൂമുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സ്മാർട്ട് ക്ലാസ് റൂമുകളിൽ ഇലക്ഷന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ക്ലാസ് ടീച്ചർമാർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും ചെയ്തു തിരഞ്ഞെടുപ്പ് smart classroom സംവിധാനം ഉപയോഗിച്ച് രഹസ്യ ബാലറ്റിങ്ങിലൂടെ നടത്തുകയും ശേഷം സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ആർട്ട് സെക്രട്ടറി, സ്പോർസ് സെക്രട്ടറി, ഫൈനാൻസ് സെക്രട്ടറി തുടങ്ങിയ പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസൃതമായാണ് ഇതൊക്കെ നടത്തിയിട്ടുള്ളത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തെ പറ്റിയുള്ള ഒരു വ്യക്തമായ ചിത്രം കുട്ടികളിൽ എത്തിക്കാൻ ഇതിലൂടെ സാധിച്ചു.