പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

വൈറസ് ഒരു അതിസൂക്ഷ്‌മ പരാന്നഭോജിയാണ്.സാധാരണഗതിയിൽ ഇവ ബാക്‌ടീരിയയേക്കാൾ ചെറുതാണ്.മറ്റൊരു ജീവിവർഗ്ഗമില്ലാതെ തനിയെ നിലനിൽക്കാൻ സാധിക്കുകയില്ല.സ്വന്തമായി ന്യ‌ൂക്ലിക് ആസിഡ് ഉള്ള വൈറസിന് DNA യോ RNA യോ ഉണ്ടാക‌ും.ഇതിന് Protein കൊണ്ട‌ുള്ള ഒര‌ു ഔട്ടർ ഷെൽ ഉണ്ടാക‌ും.220 നാനോമീറ്റർ വലിപ്പമ‌ുള്ള മീസിൽസ് വൈറസ് ബാക്‌ടീരിയയേക്കാൾ 8 മടങ്ങ് ചെറ‌ുതാണ്. മഞ്ഞപ്പിത്ത വൈറസ് ബാക്‌ടീരിയയേക്കാൾ 40 മടങ്ങ് ചെറ‌ുതാണ്. COVID 19 എന്ന കൊറോണ വൈറസിന് ലിപി‍ഡ്സ് എന്ന കൊഴ‌ുപ്പ‌ുള്ള ഒരു തരം ആവരണമ‌ുണ്ട്. സാധാരണ കോശങ്ങൾക്ക‌ും ഈ ആവരണമ‌ുണ്ട്. ഈ ആവരണം സോപ്പ‌ുവെള്ളം, ആൽക്കഹോൾ, ക്ലോറോഫോം എന്നിവയ‌ുടെ സാന്നിദ്ധ്യത്തിൽ നശിക്ക‍ുന്ന‌ു. അതിനാലാണ് കൈകൾ സോപ്പ‌ുവെള്ളത്തിലോ സാനറ്റൈസറിലോ വ‌ൃത്തിയാക്ക‌ുവാൻ നിർദ്ദേശിക്ക‌ുന്നത്.ആവരണം നഷ്‌ടപ്പെട‌ുമ്പോൾ വൈറസ‌ും നശിക്ക‌ുന്ന‌ു.

വൈറസിന്റെ പ്രത്യേകതകൾ

വൈറസിന് ഒര‌ു നിശ്‌ചിതസമയം വരെ സ്വതന്ത‌്രമായി നിലനിൽക്കാനാക‌ും.മറ്റൊര‌ു കോശത്തിൽ കയറ‌ുന്നത‌ു വരെ ഇതിന് ജീവന‌ുണ്ടായിരിക്ക‌ുകയില്ല.വൈറസ് മറ്റൊര‌ു കോശത്തിൽ കയറ‌ിയാൽ ആ കോശത്തിലിര‌ുന്ന് ക‌ൂട‌ുതൽ വൈറസിനെ നിർമ്മിക്ക‌ുന്ന‌ു. പിന്നീട് ഇവ ആ കോശത്തിൽ നിന്ന് പ‌ുറത്ത് കടക്ക‌ുകയ‌ും അതിനെ നശിപ്പിക്ക‌ുകയ‌ും അട‌ുത്ത കോശത്തിലേക്ക് കടക്ക‌ുകയ‌ും ചെയ്യ‌ുന്ന‌ു.

എന്തിനെ ആക‌്രമിക്ക‌ുന്ന‌ു ?

എല്ലാ വൈറസ‌ുകള‌ും ജീവാപായം ഉണ്ടാക്ക‌ുന്നവയല്ല.പല ജീവി വർഗ്ഗങ്ങൾക്ക‌ും അവര‌ുടേതായ വൈറസ‌ുകള‌ുണ്ട്. പ‌ൂച്ചകളിൽ കാണ‌ുന്ന FIV വൈറസ് മന‌ുഷ്യരിലെ HIV ക്ക് സമാനമായ ഒന്നാണ്. വവ്വാല‌ുകളിൽ കൊറോണ വൈറസുകൾ കാണപ്പെട‌ുന്ന‌ു.

എപ്പോൾ മാരകമാക‌ുന്ന‌ു?

ചില വൈറസ‌ുകൾക്ക് മന‌ുഷ്യരിൽ യാതൊര‌ു പ്രതിക‌ൂല ഫലങ്ങള‌ുണ്ടാക്കാതെ വളരെക്കാലം ജീവിക്ക‌ുവാനാക‌ും. ഒര‌ു വ്യക്തിയ‌ുടെ എല്ലാ പ്രതിരോധമാർഗ്ഗങ്ങള‌ും ഒഴിവാക്കി പകർപ്പ‌ുകള‌ുണ്ടാക്കി മറ്റ‌ുള്ള കോശങ്ങളിലേക്ക് പടര‌ുമ്പോളാണ് ഇവ അപകടകരമാക‌ുക.

COVID 19 എന്നത് കൊറോണ വൈറസ് ഫാമിലിയിലെ ഒര‌ു വൈറസാണ്. കൊറോണ എന്നാൽ കിരീടം എന്നാണർത്ഥം. ഈ വൈറസിന്റെ പ്രോട്ടീൻ ഘടനയിൽ നിന്നാണ് ആ പേര് കിട്ടിയത്. ഇത‌ു പോലെ മാരകമായ വൈറസ‌ുകളായിര‌ുന്ന‌ു ചൈനയിൽ 2003 ഉണ്ടായ SARS CoV (Serious Acute respiratory Syndrome) 2012 ലെ MERS CoV (Middle East Respiratory Syndrome) എന്നിവയ‌ും.

2019 ഡിസംബർ 31 ന് ചൈനയിലെ വ‌ുഹാൻ പ്രവിശ്യയിലാണ് ആദ്യമായീി ഇത് സ്ഥിരീകരിച്ചത്. ഇതിനെ ആദ്യം Novel Corona Virus എന്നാണ് വിളിച്ചത്.Novel എന്നാൽ പ‌ുതിയത് എന്നാണർത്ഥം.പിന്നീട് ലോകാരോഗ്യ സംഘടനയാണ് COVID 19 എന്ന പേര് നൽകിയത്.

എങ്ങനെ അപകടകരം ?

CDC (Centres for Disease Control & Prevention) പഠനപ്രകാരം കൊറോണ വൈറസിന്റെ Incubation period 2 മ‌ുതൽ 14 ദിവസം വരെയാണ്. Incubation period എന്ന് പറയ‌ുന്നത് വൈറസ് പിടിക്ക‌ുന്നത് മ‌ുതൽ വൈറസിന്റെ ലക്ഷണങ്ങൾ കാണിക്ക‌ുന്നിടം വരെയ‍‌ുള്ള സമയമാണ്. 97 ശതമാനം പേർക്ക‌ും Incubation period 11.5 ദിവസമാണ്. രോഗലക്ഷണങ്ങളില്ലെങ്കിൽ പോല‌ും Covid ബാധിതനിൽ നിന്ന‌ും രോഗം പടരാം എന്നതാണിതിന്റെ മാരകത്വം. വൈറസ് ബാധിത പ്രതലങ്ങള‌ിൽ സ്‌പർച്ചിട്ട് മ‌ൂക്കിലോ വായിലോ സ്‌പർശിക്ക‌ുമ്പോള‌ും രോഗം പടരാമെന്നത് ഇതിനെ വളരെ അപകടകാരിയാക്ക‌ുന്ന‌ു. വൈറസ് ബാധിതന്റെ ശരീരം വൈറസ‌ുകള‌ുടെ ഒ‌ര‌ു സംഭരണകേന്ദ്രമാണ്. ഇവ ത‌ുമ്മ‌ുമ്പോള‌ും ച‌ുമയ്‌ക്ക‌ുമ്പോള‌ും പടര‌ുന്ന‌ു. അവർ സ്‌പർശിക്ക‌ുന്ന പ്രതലങ്ങളില‌ൂടെയ‌ും വരാം. കൊറോണ വൈറസിന‌ുച‌ുമയ‌ും ത‌ുമ്മല‌ും വഴി വായ‌ുവില‌ൂടെ 1മീറ്റർ വരെ സഞ്ചരിക്കാൻ കഴിയ‌ുമെന്ന‌ും മണിക്ക‌ൂറ‌ുകൾ വായ‌‌ുവിൽ നിൽക്ക‌ുന്ന വൈറസിന് നിലനിൽക്കാൻ പ്രതലങ്ങൾ വേണമെന്ന‌ും പഠനം പറയ‌ുന്ന‌ു. പനി,ച‌ുമ,ശ്വാസതടസ്സം,ക്ഷീണം,വരണ്ട തൊണ്ട,മ‌ൂക്കൊല‌ിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

എങ്ങനെ സ്വയം സംരക്ഷിക്കാം ?

കൈകൾ ഇടക്കിടെ കഴ‌ുക‌ുക.കൈകൾ 20 സെക്കന്റെങ്കില‌ും സോപ്പ് അല്ലെങ്കിൽ 60 % ആൽക്കഹോൾ ഉള്ള സാനറ്റൈസർ ഉപയോഗിച്ച് കഴ‌ുകണം.
അസ‌ുഖമ‌ുള്ളവരിൽ നിന്ന‌ും ഒരു മീറ്റർ വിട്ട് നിൽക്ക‌ുക. ക‌ൂട്ടം ക‌ൂടി നിൽക്ക‌ുന്നതൊഴിവാക്ക‌ുക
പ‌ുറത്ത് പോയി വന്നാൽ കൈകൾ കഴ‌ുകാതെ മ‌ുഖം സ്‌പർശിക്കര‌ുത്.
നിങ്ങള‌ുടെ സ്വന്തം നിത്യോപയോഗ വസ്‌ത‌ുക്കൾ കൈമാറാതിരിക്ക‌ുക
വീട്ടിൽ ഉപയോഗിക്ക‌ുന്ന വസ്‌ത‌ുക്കൾ കൈ മാറാതിരിക്ക‌ുക.
ഒര‌ുപാട് സ്‌പർശന സാദ്ധ്യതയ‌ുള്ള സ്ഥലങ്ങൾ സ്‌പർശിക്കാതിരിക്ക‌ുക.
ഒഴിവാക്കാൻ പറ്റാത്ത സ്‌ഥലങ്ങളായ door handle, Stair rails, ATM buttons, Elevator buttons പറ്റ‌ുമെങ്കിൽ കൈയിൽ ഗ്ലൗസ് ധരിച്ച് ഉപയോഗിക്ക‌ുക.
പ‌ുറത്ത് പോയി വന്നാൽ കൈ കഴ‌ുക‌ുക.
ച‌ുമയ്‌ക്ക‌മ്പോൾ കൈമ‌ുട്ടിൽ ച‌ുമയ്‌ക്ക‌ുക.
DO FIVE
STAY HOME
KEEP A SAFE DISTANCE
WASH HANDS OFTEN
COVER YOUR COUGH
SICK? VISIT THE HOSPITAL

ആനന്ദ് മോഹൻ. സി
കൈറ്റ് മാസ്‌റ്റർ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം