പച്ചിലച്ചാർത്തും പരൽമീൻ പാടവും
പച്ചപ്പനന്തത്ത പാടുന്ന പാട്ടും
പാലാഴിയിൽ നീന്തും പാർവ്വണബിംബവും
പല്ലവം പൂത്തുല്ലസിക്കും പുലരിയും
പാരിനെ പരിശുദ്ധമാക്കും പവനനും
പാദസരം കെട്ടിയൊഴുക്കുന്ന നദികളും
പുഞ്ചവയൽക്കിളി കൊഞ്ചുന്ന കെസ്സും
പുല്ലാങ്കുഴൽ പൊഴിക്കുന്ന സംഗീതവും
കരളിൽ കുളിർ കോരിടുന്ന വാസന്തം
കാണിക്ക വെയ്‌ക്കണം നാടിനെ നാകമായ്
കരുതാം കരുണമായ് കാവലിൻ കൈത്തിരി
കൈകോർത്തൊരുക്കാം നാളേക്കൊരിത്തിരി.