പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വമെന്നത് കേരളീയരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. കാലം മാറുകയും ജനസംഖ്യ വർദ്ധിക്കുകയും ചെയ്തതോടു കൂടി ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളിക്ക് തീരെ ശ്രദ്ധ ഇല്ലാതായി. അതിന്റെ ഫലമായി പലതരം പകർച്ചവ്യാധികളും നാടിന്റെ പല ഭാഗത്തും വ്യാപിക്കുകയുണ്ടായി. ശുചിത്വം മോടിയായി നടക്കുക പാലിക്കുകയെന്നു എന്നല്ല പറ‍ഞ്ഞാൽ അർത്ഥമാക്കേണ്ടത്, നല്ല വസ്ത്രങ്ങൾ ശരീരത്തിന്റെ ധരിച്ച് ശുചിത്വത്തിൽ കാണിക്കുന്ന ശ്രദ്ധ നമ്മുടെ പരിസര ശുചീകരണത്തിലും കാണിക്കേണ്ടതാ്ണ്. ജലജന്യ രോഗങ്ങളാണ് കേരളത്തിൽ വ്യാപകമായി കാണുന്നത് ആയതിനാൽ ശുചിത്വം ജലസ്ത്രോതസുകളിലൂടെ ആരംഭിക്കേണ്ടതാണ്. ജലസ്ത്രോതസുകൾ മലിനമാകുന്നതു തടയാനുള്ള നടപടികളാണ് ഇതിന്റെ ആദ്യത്തെ പടി. ആശുപത്രികളിൽ നിന്നും,ഫാക്ടറികളിൽ നിന്നും, വ്യാവസായിക സ്ഥാപനങ്ങളിൽ നിന്നും മറ്റും പുറന്തള്ളുന്ന ഖരദ്രവ മാലിന്യങ്ങൾ നമ്മുടെ ജലാശയങ്ങളെ മലിനപ്പെടുത്തുന്നു. വീട്ടാവശ്യത്തിനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. അതുപോലെ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. മണ്ണിൽ വീഴുന്ന ഖരദ്രവ മാലിന്യങ്ങൾ ഒലിച്ചിറങ്ങി കിണർ മലിനമാകുന്നു. ഇതുതടയാൻ കിണർ വർ ഷത്തിലൊരിക്കൽ തേകി വൃത്തിയാക്കണം. കിണറിനടുത്തായി സെപ്ടിക് ടാങ്കുകൾ നിർ മിക്കരുത് ചുറ്റുമതിൽ കെട്ടിയും കിണർ വല ഉപയോഗിച്ചും കിണർ സംരക്ഷിക്കേണ്ടതാണ്. കിണർ ക്ളോറിനേറ്റ് ചെയ്തതിനു ശേഷമേ ജലം ഉപയോഗിക്കാവൂ. വെള്ളം സൂക്ഷിച്ചു വയ്ക്കുന്ന പാത്രങ്ങൾ കഴുകി വൃത്തിയാക്കണം. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. ശുചിത്വമുള്ള സാഹചര്യത്തിലുണ്ടാക്കുന്ന ഭക്ഷണമേ ഉപയോഗിക്കാവൂ. വഴിയോരങ്ങളിൽ തുറസ്സായി വച്ചിരിക്കുന്ന ആഹാരസാധനങ്ങൾ അതേപടി ഉപയോഗിക്കരുത് . ഐസ് ക്രീം ശീതള പാനീയങ്ങൾ ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്. എന്നിവയുടെ ഗുണമേന്മജലം ശുദ്ധമായിരിക്കണമെന്നില്ല. ജലം ഫിൽടർ നന്നായി ചെയ്താൽ തിളപ്പിച്ചാറിയതിനു മാത്രം ശേഷം വേണം ഉപയോഗിക്കാൻ.ഭക്ഷണത്തിനുപയോഗിക്കുന്ന പാത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കണം. പഴവർഗ്ഗങ്ങൾ വാങ്ങി അതേ പടി ഉപയോഗിക്കുന്നത് ഹാനികരമാണ് . മിക്ക പഴങ്ങളും മലിനമായിരിക്കും. തൊലി കളയാതെ ഉപയോഗിക്കുന്ന ആപ്പിൾ, മുന്തിരി, തക്കാളി തുടങ്ങിയവയുടെ പുറം തൊലിയിൽ ധാരാളം രോഗാണുക്കൾ പറ്റാനിടയുണ്ട് മാത്രമല്ല അവയിൽ കീടനാശിനിയുടെ അംശവും പറ്റാനിടയുണ്ട്. ആഹാരകാര്യത്തിലെന്ന പോലെ വീടും പരിസരവും എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചപ്പുചവറുകൾ കൂട്ടിയിടുന്നതും, മലിനജലം പരിസരത്ത് കെട്ടിനിൽക്കുന്നതും രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്. വഴിയോരങ്ങളും പൊതുസ്ഥാപനങ്ങളും വൃത്തിയുള്ളതായിരിക്കണം. ഓടകൾ ശുചിത്വമുള്ളതും ജലം കെട്ടിക്കിടക്കാത്തതും ആയിരിക്കണം. കേരളീയരുടെ ഉദാസീനതയാണ് പരിസരമലിനീകരണത്തിനും അതുവഴി പകർച്ചവ്യാധികൾക്കും കാരണമായിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനങ്ങളുടെ കൂട്ടായ പ്രവർത്തനമുണ്ടെങ്കിലേ ശുചിത്വം പാലിച്ച് മുന്നോട്ട് പോകാൻ കഴിയൂ. ഇന്നു നമ്മുടെ ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരിയാണ് കോവിഡ് 19. അതിനെ തടയാൻ നാം ആദ്യം പാലിക്കേണ്ടത് വ്യക്തി ശുചിത്വമാണ് , Break the Chain എന്നതിലൂടെ എന്നതിലൂടെ സ്വയം ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്. Break the Chain രക്ഷനേടാനും തുടർന്ന് സമൂഹത്തെ രക്ഷിക്കാനും കഴിയും. ശുചിത്വത്തിലൂടെയും, ആരോഗ്യപ്രവർത്തകരുടെയും നിയമപാലകരുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ചും നമുക്ക് ഈ മഹാമാരിയെ ഒരുമിച്ച് തോൽപ്പിക്കാം.

വൈഷ്ണവി വി എസ്
6 A2 പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം