ഉള്ളടക്കത്തിലേക്ക് പോവുക

പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

*ജൂൺ 19ആദ്യദിനം. സുചിത്ര ടീച്ചർ കുട്ടികളുമായി സംവദിച്ചു. വായനയെ കുറിച്ചും പ്രകൃതിയുടെ ഓരോ പ്രതിഭാസത്തിലും അറിവുകൾ ഉണ്ടെന്നും സൂചിപ്പിച്ചു. വായനയുടെ പ്രാധാന്യത്തെ മനസ്സിലാക്കി ഓരോ നിമിഷങ്ങളും നമ്മൾക്ക് അറിവു നൽകുന്നതാണെന്ന് തിരിച്ചറിയണമെന്നും ടീച്ചർ സൂചിപ്പിച്ചു. ജീവിതം മുഴുവൻ അറിവു നേടുന്നതിനായി ഓരോ നിമിഷവും വായന ശീലമാക്കണമെന്നു കൂടി പറഞ്ഞു. ഒപ്പം തന്നെ കുട്ടികളുടെ കവിതയും വായനയെ കുറിച്ചുള്ള കുറിപ്പും പ്രസംഗവും ഉണ്ടായിരുന്നു.

*രണ്ടാം ദിനം ജൂൺ 20 .അന്ന് സ്മൃതി ടീച്ചർ "തോട്ടിയുടെ മകൻ എന്ന തകഴി ശിവശങ്കരപ്പിള്ള " രചിച്ച പുസ്തകത്തെ പരിചയപ്പെടുത്തുകയും അതിൻ്റെ ആസ്വാദനം കുട്ടികളിലേക്ക് പകർന്നു നൽകുകയും ചെയ്തു. ഒപ്പം തന്നെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിനി അദ്വൈത യുടെ ഒരു ആസ്വാദനക്കുറിപ്പും ഉണ്ടായിരുന്നു.

*മൂന്നാം ദിനം ജൂൺ 23 രജി ടീച്ചർ ,റഷ്യൻ സാഹിത്യകാരനായ യാൻ ലാറിയുടെ Extraordinary Adventures of Carrick & Valiya എന്ന നോവലിൻ്റെ പുനരാഖ്യാനം : ഉണ്ണികൃഷ്ണൻ കിടങ്ങൂർ രചിച്ച പുസ്തകാസ്വാദനവും നടത്തി. കൂടാതെ അഞ്ചാം ക്ലാസിലെ അർഷിതവായിച്ച പുസ്തകത്തിനെ കുറിച്ച് ഒരു കുറിപ്പും ഏഴാം ക്ലാസിലെ ദക്ഷ്യജയൻ അവതരിപ്പിച്ചു കവിതയും ആദിനത്തെ അറിവുറ്റതാക്കി.

*നാലാം ദിനം ജൂൺ 24. സൗമിനി ടീച്ചർ ഡാർക്ക് ഫാൻൻ്റെസി എന്ന പുസ്തകത്തിൻ്റെ പരിചയവും ഒപ്പം തന്നെ ധന്വന്ത് വായിച്ച "ഒരിക്കൽ" എന്ന പുസ്തകത്തിൻ്റെ ആസ്വാദനവും അസംബ്ലിയിൽ അവതരിപ്പിച്ചു.

*അഞ്ചാം ദിനം ജൂൺ 25.വായനാവാരത്തിന്റെ സമാപന ദിവസത്തിൽ എൻറെ വായന, അക്ഷരവൃക്ഷം ,ക്ലാസ്തല പുസ്തക പതിപ്പ്, പുസ്തക പരിചയം തുടങ്ങിയ വിവിധ പരിപാടികൾ ചിറ്റൂർ തത്തമംഗലം ചെയർപേഴ്സൺ ശ്രീമതി കവിത അവർകളുടെ സാന്നിധ്യത്തിൽ സമാപനം അതീവ ഗംഭീരമായി തന്നെ നടന്നു.ഏഴാം ക്ലാസിലെ നിവേദ് അവതരിപ്പിച്ച കവിത അതിഗംഭീരമായെന്ന് പരാമർശിക്കുകയും ചെയ്തു .ഓരോ ക്ലാസിലെയും അക്ഷരവൃക്ഷം ഒരുപാട് അറിവുകളെ കൊണ്ട് നിറഞ്ഞതാണെന്നും ബോധ്യപ്പെട്ടു.

ക്ലാസ് തല അക്ഷരവൃക്ഷങ്ങൾ .....  







15.7.25 ഉച്ചയ്ക്ക് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "എഴുത്തുപെട്ടി" എന്ന പേരിൽ ഒരു കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കുന്നതിനായി ക്ലാസ് സംഘടിപ്പിച്ചു. അതിനായി കല്യാണ സ്കൂളിലെ അധ്യാപികയായി പ്രവർത്തിക്കുന്ന ഡോക്ടർ. സുജ ടീച്ചറാണ് ക്ലാസ് നയിച്ചത് .കവിതയും കഥയും എല്ലാം തന്നെ എഴുതുന്നതിനും വരികളായി മാറുന്നതിനു വേണ്ടിയുള്ള കുട്ടികൾക്കായൊരു പ്രയത്നമായിരുന്നു. നല്ല രീതിയിൽ കുട്ടികളും ഒപ്പം തന്നെ പങ്കുചേർന്നു. 'വാങ്മയം' പോലുള്ള പരിപാടികളിൽ കുട്ടികൾക്ക് മിന്നും വിജയം കാഴ്ചവയ്ക്കാൻ ഇതൊരു കൈത്താങ്ങായി മാറുമെന്ന് ഉറപ്പാണ്.