പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വിദ്യാരംഗം/2024-25
*വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് തല ഭാഷാസെമിനാർ നടന്നു. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സെമിനാർ . ഇതിൽ മികച്ചപ്രകടനം കാഴ്ചവച്ച ധന്വന്ത് ഡി സബ് ജില്ലയിലേക്കു തെരഞ്ഞെടുത്തു .
* ആഗസ്റ്റ് 9 നു ഭാഷാസെമിനാർ പാഠശാലയിൽ വച്ച് നടന്നു .ഉപജില്ലാതല ഭാഷാസെമിനാറിൽ പങ്കെടുത്തു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിന്റെ അഭിമാനമായ ധന്വന്ത് ഡി യ്ക്ക് അഭിനന്ദനങ്ങൾ.
*സമഗ്രശിക്ഷാ കേരളയുടെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ "എഴുത്തുകൂട്ടം വായനക്കൂട്ടം (ബഡ്‌ഡിങ് റൈറ്റേഴ്‌സ് )"എന്ന പേരിൽ സ്കൂൾതല ഏകദിനശില്പശാല 24 .01 .2024 വെള്ളിയാഴ്ച നടത്തി .ഈ പരിപാടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ശ്രീമതി .ചന്ദ്രിക (പി ടി എ പ്രസിഡന്റ് പി എസ് എച്ച് എസ്),വിഷയാവതരണം ഡോ .പി ആർ ജയശീലൻ(എഴുത്തുകാരൻ ,സാഹിത്യനിരൂപകൻ),സ്വാഗതം ശ്രീമതി .അജിതകുമാരി (എച്ച് .എം),നന്ദി ശ്രീമതി .രജി സി (വിദ്യാരംഗം കോർഡിനേറ്റർ)എന്നിവർ ആയിരുന്നു.ക്ലാസ് നയിച്ചത് രാജിടീച്ചറും സൗമിനിടീച്ചറും ചേർന്നായിരുന്നു .വളരെ നല്ലരീതിയിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ സർഗാത്മകമായി തന്നെ കുട്ടികളുടെ കഴിവുകൾ കണ്ടെത്താൻ കഴിഞ്ഞു .