പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ദേവ ഭാഷ സംസ്കൃതം
ദൃശ്യരൂപം
പൂർവ്വ വിദ്യാർത്ഥികളായ പ്രമോദ്, പ്രശാന്ത് , പ്രദീപ് എന്നിവർ എല്ലാ വർഷവും നൽകുന്ന സ്കോളർഷിപ്പ് വിതരണം 31.12.24 നടന്നു.5 മുതൽ 10 വരെ ക്ലാസ്സുകളിൽ സംസ്കൃതത്തിൽ ഒന്നാം സ്ഥാനം നേടിയവർക്കും 5 മുതൽ 10 വരെ ക്ലാസ്സുകളിൽ അഗ്രിഗേറ്റ് ഒന്ന്, രണ്ട് സ്ഥാനം നേടിയവർക്കുമാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്. മുൻ പ്രധാനാധ്യാപിക രമ ടീച്ചർ സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രമോദ് എഴുതിയ പുസ്തകത്തിൻ്റെ പ്രകാശനവും ഇന്ന് നടന്നു.വർഷങ്ങൾ കഴിഞ്ഞിട്ടും വിദ്യാലയത്തെ മറക്കാത്ത, പഠിച്ച വിദ്യാലയത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്ന ഇത്തരം നിരവധി വിദ്യാർത്ഥികളാണ് പാഠശാലയുടെ സുകൃതം.
