സഹായം Reading Problems? Click here


പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/മാനേജ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.ഒരു താല്‍കാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആര്‍ംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.പി.വെലായുധന്‍ കുട്ടി മാസ്റ്ററായിരുന്നു. 1967-ല്‍ ജനുവരിയില്‍ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകള്‍ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തില്‍ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ്‌ ഉണ്ടായിരുന്നത്.

  • 1969 ഏപ്രില്‍ 9 ന്‌ സ്കൂളിന്‍റെ പ്രഥമ വാര്‍ഷികം നടത്തി.
   1971-72 ല്‍ സബ് ജില്ലയില്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
   1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു.
   1978 ല്‍ ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
   1983 ല്‍ അദ്ദേഹം AEO ആയി പോയപ്പോള്‍ സീനിയര്‍ അദ്ധ്യാപകന്‍ പി.വി. ഇബ്രാഹിം മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചാര്‍ജ്ജെടുത്തു.
   1991 ല്‍ ഇരുപതഞ്ചാം വാര്‍ഷികം ആഘോഷിച്ചു.
   2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ്‌ അനുവദിച്ചു കിട്ടിയത്.
   2005-2006 കാലഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ നിജില്‍.കെ എന്ന വിദ്യാര്‍ഥി നാലാം റാങ്കും കരസ്ഥമാക്കി.