പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 20-08-2025 | 18031 |
അവധിക്കാല ക്യാമ്പ് 2025

2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള അവധിക്കാല ക്യാമ്പ് മെയ് 27 ചൊവ്വാഴ്ച രാവിലെ 9 .30ന് സ്കൂൾ ഐടി ലാബിൽ സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങളെ ഡോക്യുമെൻ്റേഷൻ ചെയ്യാൻ ലിറ്റിൽ കൈറ്റ് അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് എച്ച് എം രാജീവ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എക്സ്റ്റേണൽ RP മാരായ ശ്രീ കൃഷ്ണകുമാർ, ശ്രീ മുഹമ്മദ് മുനീർ എന്നിവരാണ് ക്ലാസിന് നേതൃത്വം കൊടുത്തത്. ക്ലാസ്സിൽ ക്യാമറ ഉപയോഗിക്കേണ്ട വിധം, സ്ക്രിപ്റ്റുകൾ എഴുതുന്നതിനുള്ള പരിശീലനം, വീഡിയോ നിർമ്മിക്കാനുള്ള പ്രവർത്തനം, നിർമ്മിച്ച വീഡിയോ കേഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുക എന്നിവയ്ക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി.
സ്‍കൂൾ പത്രം - PMSA Chronicle
പി എം എസ് എ എച്ച് എസ് എസ്എളങ്കൂർ ലെ ലിറ്റിൽ കൈറ്റ്സ് ക്ലബും ഇംഗ്ലീഷ് ക്ലബും സംയുക്തമായി തയ്യാറാക്കുന്ന പി എം എസ് എ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് പത്രം പിടിഎ ജനറൽ ബോഡിയിൽ പ്രിൻസിപ്പാൾ കെ ബേബി ഗിരിജ എംപിടിഎ പ്രസിഡണ്ട് രേവതിയ്ക്കു നൽകി പ്രകാശനം ചെയ്തു. മാനേജർ പ്രതിനിധി കണ്ണൻ, പി ടി എ പ്രസിഡണ്ട് അബ്ദുൾ മജീദ്, പി ടി എ വൈസ് പ്രസിഡൻ്റ് ഷിഹാബ് , ഹെഡ്മാസ്റ്റർ കെ പി രാജീവ് എന്നിവർ പങ്കെടുത്തു.