പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/വറ്റിയ കുളം

Schoolwiki സംരംഭത്തിൽ നിന്ന്
വറ്റിയ കുളം


പണ്ട് പണ്ട് ഒരു കുറ്റിക്കാട്ടിൽ ഒരു പാട് മ്യഗങ്ങൾ താമസിച്ചിരുന്നു. ആ കുറ്റിക്കാട്ടിൽ ഒരു കുളം മാത്രമേ ഉണ്ടായിരുന്നൊളളു. എല്ലാ മൃഗങ്ങളും ആ കുളത്തിൽ നിന്നാണ് വെള്ളം കുടിക്കാറുള്ളത്. ഒരു ദിവസം മുയൽ കുളത്തിലേക്ക് വെള്ളം കുടിക്കാൻ പോയി. പക്ഷേ മുയലിന് വെള്ളം കിട്ടിയില്ല. കുളത്തിൽ വെള്ളം വറ്റിയിരുന്നു. അപ്പോഴാണ് ആമയും കുളത്തിലേക്ക് വരുന്നത്.ആ മ മുയലിനോട് ചോദിച്ചു. നീ എന്താ വെള്ളം കുടിക്കാതെ ഇവിടെ ഇങ്ങനെ നിൽക്കുന്നത്. അപ്പോൾ മുയൽ ആമയോട് പറഞ്ഞു. കുളത്തിൽ വെള്ളം വറ്റിയിട്ടുണ്ട്. നീ എന്താണീ പറയുന്നത്. എന്നാ നീ ഒന്ന് വന്ന് നോക്ക്. അപ്പോൾ ആ മ കുളത്തിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു. ന്ദേ ഇതെങ്ങനെ സംഭവിച്ചു. ഹ ഹ ഹ ഇത് കാട്ടാന കുടിച്ച് വറ്റിച്ചതായിരിക്കും. അപ്പോഴാണ് അതുവഴി മാൻ വ വന്നത്. മാനിനേയും കുളം വറ്റിച്ചത് അവർ കാണിച്ചു കൊടുത്തു. മാൻ ഒരു ബുദ്ധിശാലിയായിരുന്നു. മാനിന് കാര്യം മനസിലായി. മാൻ അവർക്ക് പറഞ്ഞു കൊടുത്തു. ഇപ്പോൾ വേനൽകാല മാണെന്നും വെള്ളത്തിന് നമ്മൾ വളരെ ബുദ്ധിമുട്ടേണ്ടി വരുമെന്നും പറഞ്ഞു. മുയൽ ചോദിച്ചു വെള്ളം കിട്ടാൻ ഇനി ഇപ്പോ എന്താ ഒരു വഴി. നമുക്ക് ഈ കുറ്റിക്കാട്ടിൽ നിന്നും താമസം മാറിയാലോ എന്ന് ആമ പറഞ്ഞു. അപ്പോൾ മാൻ പറഞ്ഞു വേനൽക്കാലത്ത് ഏത് കാട്ടിലും വെള്ളമുണ്ടാകില്ല. പിറ്റേന്ന് രാവിലെ അവർ യോഗം കൂടാമെന്ന് തീരുമാനിച്ചു. എല്ലാ മൃഗങ്ങളും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. യോഗം നടക്കുന്നതിനിടയിൽ ഒരു മനുഷ്യൻ കാട്ടിലൂടെ പോകുന്നുണ്ടായിരുന്നു. ഒരു നല്ല മനുഷ്യനായിരുന്നു അത്. മാൻ ആ മനുഷ്യനെ കണ്ടു. മനഷ്യനെ കണ്ട വിവരം മറ്റു മൃഗങ്ങളെയെല്ലാം മാൻ അറിയിച്ചു. മൃഗങ്ങളിൽ ഒരാൾ പറഞ്ഞു ആ മനുഷ്യൻ വനങ്ങൾ നശിപ്പിക്കാൻ വന്നതായിരിക്കും നമ്മളെ കണ്ടാൽ നമ്മളെയും ഉപദ്രവിക്കും. പേടിച്ച് മൃഗങ്ങൾ വനങ്ങൾക്കിടയിൽ ഒളിച്ചിരുന്നു. ആ മനുഷ്യൻ കുറ്റിക്കാടിലൂടെ പോകുമ്പോഴായിരുന്നു ആ വറ്റി വരണ്ട ആ കുളം കണ്ടത്. അയാൾ ചിന്തിച്ചു ഈ കുറ്റിക്കാട്ടിൽ ആകെ ഒരു കുളമേ ഒള്ളു അത് വറ്റിയിരിക്കുന്നു. മൃഗങ്ങൾ എങ്ങെനെ അവരുടെ ദാഹമകറ്റും. ആ മനുഷ്യന്റെ അടുത്ത് കുളം കുത്താനുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. അയാൾ രാവും പകലും കുളം കുത്തി. കുറച്ചു ദിവസങ്ങൾക്ക് ശേഷം അത് കുളമായി മാറി. അതിൽ ഒരു പാട് വെള്ളവും ഉണ്ടായിരുന്നു. മൃഗങ്ങളെല്ലാം ഈ മനുഷ്യന്റെ നല്ല പ്രവത്തി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. മൃഗങ്ങളെല്ലാം ആ മനുഷ്യന്റെ അടുത്തേക്ക് ചെന്ന് അയാളോട് ഒരായിരം നന്ദി പറഞ്ഞു. അവരെല്ലാവരും ദാഹം തീരുന്നത് വരെ വെള്ളം കുടിച്ചു.


റിദ ജബീൻ
6 A പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ