പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ റോസാപൂവ്

റോസാപൂവ്
                      മുള്ളിന്റെ ഇടയിൽ പല പല വേദനകളും യാതനകളും സഹിച്ചാണ് ഒരു റോസാപൂവ് ഒരു തളിർപ്പായി പിന്നെ ഒരു ചെറിയ മൊട്ടായി പിന്നെ ശകലം വിരിഞ്ഞും പിന്നെ പൂർണ്ണമായും വിരിഞ്ഞും  അതിന്റ മനോഹാരിത കാട്ടുന്നു. റോസാപൂവിനെ നമ്മുടെ മനുഷ്യരൂപമായി താരതമ്യം ചെയ്താൽ മനുഷ്യന് ഒരുപാട് കഴിവുകൾ ഉണ്ട്. പക്ഷെ അതൊന്നും അവർ വികസിപ്പിക്കാനോ വളർത്താനോ ശ്രമിക്കുന്നില്ല.  പക്ഷെ ദാരിദ്ര്യത്തിലും പട്ടണിയിലും തളരാതെ പഠിച്ചു മഹാന്മാരായ നിരവധി മഹാത്മാക്കൾ ഉണ്ട്. അവരും റോസാപൂവിനെ പോലെ നിറയെ വേദനകളും യാതനകളും സഹിച്ചാണ് അവരുടെ കഴിവും മനോഹാരിതയും ലോകത്തിനു കാട്ടികൊടുത്തത്. ഉദാഹരണത്തിന് അബ്‌ദുൾ കലാം, എബ്രഹാം ലിങ്കൺ, നെൽസൺ മണ്ടേല, അങ്ങനെ നിറയെ പേർ. അതുകൊണ്ട് കൂട്ടുകാരെ കോവിഡ് 19 വ്യാപകമായി ബാധിച്ചതുകൊണ്ട് നമ്മുടെ രാജ്യം ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കെയാണല്ലോ. അതുകൊണ്ട് നമ്മുടെ ബോറഡി മാറ്റാൻ നമ്മുടെ കഴിവ് നമുക്ക് പുറത്തു കൊണ്ടു വരുകയും വികസിപ്പിക്കുകയും ചെയ്യാം.നമ്മുടെ നന്മക്കായി നമ്മുടെ ഗവണ്മെന്റ് എടുക്കുന്ന ഈ വലിയ പ്രയത്നത്തിനായി ഞാൻ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഗവണ്മെന്റിനും നന്ദി പറയുന്നു
       
അരവിന്ദ് ബി
6 C പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം