പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ലോകത്തെ കാർന്നു തിന്നുന്ന മഹാമാരി കൊറോണ

ലോകത്തെ കാർന്നു തിന്നുന്ന മഹാമാരി കൊറോണ

ലോകത്താകമാനം ജനങ്ങൾ കോവിഡ് 19എന്ന മഹാമാരിയെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. കൊറോണയുടെ ലാറ്റിൻ വാക്കിനർത്ഥം "കിരീടം" എന്നാണ്. ഈ മഹാവിപത്തിനെ നേരിടാൻ വേണ്ടി നമ്മുടെ ഗവണ്മെന്റ് നിർമ്മിച്ച പദ്ധതി ആണ് "ബ്രേക്ക്‌ ദി ചെയിൻ ". കൊറോണ/കോവിഡ് 19നു സയന്റിസ്റ്റ് നൽകിയ പേരാണ് നോവൽ കൊറോണ വൈറസ്. നോവൽ എന്ന വാക്കിനർത്ഥം പുതിയത് എന്നാണ്. കോവിഡ് 19 സ്ഥിതീകരിച്ച ആദ്യ വ്യക്തി ചൈനയിലെ വുഹാനിൽ നിന്നുള്ള ലിവിൻ ലിയാങ് എന്ന പുരുഷനാണ്. കോവിഡ് 19 ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് ഡിസംബർ 31 നാണ്. കേരളത്തിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത് തൃശൂരും രണ്ടാമത് കാസർകോഡുമാണ്. കോവിഡ് 19 ന്റെ രോഗ ലക്ഷണങ്ങൾ ആണ് പനി, തലവേദന, പേശിവേദന ശ്വാസതടസം, വരണ്ട ചുമ എന്നിവ. ഈ രോഗം ഉണ്ടോ എന്നറിയാനുള്ള ടെസ്റ്റ്‌ ആണ് റാപിഡ് ടെസ്റ്റ്‌. ഇതിനെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത് കൈകൾ എപ്പോഴും കഴുകി വൃത്തിയാക്കി വയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, വീടിനു പുറത്തിറങ്ങാതിരിക്കുക, ആരോടും അടുത്ത് ഇടപഴകാതിരിക്കുക. തുമ്മുമ്പോഴോ ചുമ്മക്കുമ്പോഴോ മാസ്ക് ഉപയോഗിക്കുക. ഇപ്പോൾ ദിനംപ്രതി ലക്ഷക്കണക്കിന് ആൾക്കാർക്ക് അസുഖം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നിരവധി പേർ രോഗ മുക്തിയും നേടിയിട്ടുണ്ട്. ഒത്തൊരുമിച്ചു കൂട്ടായി നിന്ന് ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ മാനിച്ചു നാം മുന്നോട്ട് പോയാൽ എത്രയും വേഗം നമുക്ക് ഈ വിപത്തിനെ തുടച്ചു നീക്കാം. കോവിഡിനെ തടയാൻ വേണ്ടത് പരിഭ്രാന്തി അല്ല ജാഗ്രതയാണ്.


വിനായക് ബി
6 C പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം