പിണറായി ജി.വി ബേസിക് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണയ്ക്കിടയിലെ ഭൗമദിനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കിടയിലെ ഭൗമദിനം

കൊറോണയ്ക്കിടയിലെ ഭൗമദിനം ഏപ്രിൽ 22 ന് ആണ് നാം ഭൗമദിനമായി ആചരിക്കുന്നത്ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്നതിൽ പിന്നെ ലോകം പല മഹാമാരികളിലൂടെ യാണ് കടന്നുപോകുന്നത് .അതിലൊന്നാണ് കൊറോണ. .യുദ്ധങ്ങളിലുംആക്രമണങ്ങളിലും കൊല്ലപ്പെട്ടതിനേക്കാൾ ഏറെ ഈ വൈറസ് ബാധ മൂലം മരിച്ചു.ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ജന്തുജന്യമഹാമാരികൾ പെരുകുന്നു . കാലാവസ്ഥാ മാറ്റം ഈ രീതിയിൽ തുടർന്നാൽ ജന്തുജന്യ വൈറസ് രോഗങ്ങളും പെരുകുമെന്നതിൽ സംശയമില്ല . പരിസ്ഥിതിയിലേക്കുള്ള കടന്നുകയറ്റവും ജൈവസമ്പത്തിന്റെ അമിത ചൂഷണവും വൈറസ് വ്യാപനത്തിന് വഴി തെളിയിക്കുന്നു . പരിസ്ഥിതിക്കു ഏറ്റ ആഘാതവും കാലാവസ്ഥ മാറ്റവും രോഗങ്ങളുടെ കാരണങ്ങളാണ് . അതുപോലെ തന്നെ വനനശീകരണം മൂലം വന്യജീവികൾ നാട്ടിലേക്കിറങ്ങി മനുഷ്യരുമായി അടുത്തിടപഴകുന്നതും വളർത്തുമൃഗങ്ങളിലും ജന്തുജന്യരോഗങ്ങൾ പകരാൻ കാരണമാകുന്നു. .മൃഗവേട്ട നിരോധിച്ചിട്ടും കാട്ടിറച്ചി വിൽക്കുന്ന രീതിയും പലതരം മാംസങ്ങൾ പച്ചയ്ക്കു തിന്നുന്ന രീതിയും ചില രാജ്യങ്ങളിൽ ഇപ്പോഴുമുണ്ട്‌ . ഇത്‌ പുതിയ രോഗാണുക്കളെ ക്ഷണിച്ചു വരുത്തുകയാണ് .ഫാമുകളിൽ മൃഗങ്ങളേയും,പക്ഷികളെയും വളർത്തുന്നതുംആന്റിബയോട്ടി ക്കുകൾ നൽകുന്നതും അപകടകരമാണ് . പക്ഷിപ്പനിയും പന്നിപ്പനിയും ഇത്തരത്തിലാണുണ്ടായത് . എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഈ പ്രകൃതിയിൽ തന്നെ ഉണ്ട് . .ശുദ്ധവായുവും, ,മാലിന്യമില്ലാത്താമണ്ണും പ്രകൃതിയുടെ വരദാനമാണ് .ഈ ഭൗമദിനത്തിലും മനുഷ്യൻ വൈറസിനോട് പൊരുതി ജീവിക്കാൻ ശ്രമിക്കയാണ് . മനുഷ്യനൊന്നിചു യാത്രചെയ്യുന്ന നഗരവത്കൃത സാഹചര്യങ്ങളിൽ കൊറോണ പോലുള്ള പുതിയ രോഗങ്ങൾക്ക്‌ഇനിയും വഴി തെളിക്കും . പ്രകൃതിയുടെ വരദാനമാണ് മാലിന്യമില്ലാത്ത പുഴകളും, നദികളും ,കായലുകളും ഈ കൊറോണകാലങ്ങളിൽമാത്രമാണ് ഇവയെല്ലാം ശുദ്ധവായു ശ്വസിക്കുന്നത് എന്ന് ഞാൻ പ്രത്യേകം ഈ ഭൗമദിനത്തിൽ ഓർമിക്കുകയാണ് .

ആര്യനന്ദ.സി
6 പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ , കണ്ണൂർ, തലശ്ശേരി നോർത്ത്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം