പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം 

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം തുടങ്ങിയവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു  മനുഷ്യൻറെ അത്യാഗ്രഹവും പരിസ്ഥിതി യിലേക്കുള്ള കടന്നുകയറ്റവും വൻതോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത് നമ്മൾ അനുഭവിച്ചറിഞ്ഞു  മണൽവാരൽ വാഹനങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന മലിനീകരണം കൂടാതെ അതിമാരകമായ കീടനാശിനികളുടെയും ഉപയോഗം നിയന്ത്രണാതീതമായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇവയെല്ലാം പ്രകൃതിയുടെ നാശത്തിനു കാരണമാകുന്നു ആരോഗ്യകരമായ ഒരു ജീവിതശൈലി ആരോഗ്യകരമായ ഒരു ഭവനത്തിൽ നിന്ന് ആരംഭിക്കുന്നു ശുദ്ധമായ അന്തരീക്ഷത്തിൽ ജീവിക്കുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും വളരെ പ്രധാനമാണ് ശുദ്ധവും ആരോഗ്യകരവുമായ അന്തരീക്ഷം സമ്മർദ്ദം കുറയ്ക്കുകയും ജീവിതത്തെക്കുറിച്ചുള്ള ക്രിയാത്മക വീക്ഷണത്തിന് കാരണമാകുന്നു നമ്മൾ ജീവിക്കുന്ന ആ സ്ഥലത്തെ നമ്മൾ സ്നേഹിക്കുകയും വൃത്തിയാക്കി വെക്കുക വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വവും സാമൂഹിക ശുചിത്വം പാലിക്കേണ്ടിയിരിക്കുന്നു പൊതുസ്ഥലത്ത് വേയ്സ്റ്റുകൾ ഇടുക തുപ്പുക എന്നീ പ്രവർത്തികൾ ഒരാളുടെ മോശം സംസ്കാരത്തെയാണ് കാണിക്കുന്നത് പരിസ്ഥിതി ശുചിത്വവും വ്യക്തിശുചിത്വവും ഉണ്ടെങ്കിൽത്തന്നെ രോഗപ്രതിരോധശേഷിയും വർദ്ധിക്കും 

രോഗപ്രതിരോധത്തിന് ആരോഗ്യകരമായ ഭക്ഷണം പ്രധാനമാണ് ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും പൂർണമായി ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും നമ്മുടെ നാടിൻറെ തനതായ ഭക്ഷണങ്ങളും ശീലമാക്കുക .എന്തിനെയും കീഴടക്കാം എന്ന അഹങ്കാരത്തോടെ ജീവിക്കുന്ന മനുഷ്യൻ ഒരു സൂക്ഷ്മാണു വിൻറെ മുന്നിൽ തല കുമ്പിട്ടു നിസ്സഹായതയോടെ നിൽക്കുന്നത് നമ്മൾ ഇപ്പോൾ കാണുന്നു പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യൻ തന്നെയാണ് ഈ ആവശ്യത്തിനും കാരണക്കാർ ഇനി മനുഷ്യൻ സ്വയം തിരിച്ചറിഞ്ഞ് മനുഷ്യത്വവും സഹജീവിസ്നേഹവും ഉള്ളവരായി മാറട്ടെ എന്ന് പ്രത്യാശിക്കുന്നു.

മഹാദേവ് കെ വി
VIII A പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം