പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
              നമ്മുടെ പരിസ്ഥിതി എന്നാൽ ജീവിക്കുന്ന ചുറ്റുപാട് തന്നെയാണ് ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ  പരിസ്ഥിതിയുമായി  ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ  വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഇന്ന് ഏറെ വെല്ലുവിളികൾ  നേരിടുന്നു എന്നതാണ്  ഇതിന് കാരണം. ഇന്നത്തെ പ്രകൃതിദുരന്തങ്ങൾക്ക് എല്ലാം മനുഷ്യൻ മാത്രമാണ് കാരണക്കാർ. ഇടിച്ചു നിരത്തുന്ന കുന്നുകൾ, വയലുകൾ, കാടുകൾ,  മരങ്ങൾ മുതലായവ കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, അന്തരീക്ഷ മലിനീകരണം, വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം,  പ്ലാസ്റ്റിക് വേസ്റ്റുകൾ ജീവജാലങ്ങളെ കൊന്നൊടുക്കൽ,  രാസകീടനാശിനികൾ ഇവയൊക്കെയാണ് പരിസ്ഥിതിക്ക് ഏറെ ദോഷം ഉണ്ടാക്കുന്നത്. മനുഷ്യൻറെ പ്രവർത്തനങ്ങൾ തകിടം മറിക്കും പോൾ സ്വാഭാവികമായും അത് പ്രകൃതിയുടെ താളം തെറ്റിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന് ആവശ്യമാണ്. എന്നാൽ നാമോരോരുത്തരും ശ്രമിക്കുകയാണെങ്കിൽ  പരിസ്ഥിതിയെ നമുക്ക് തന്നെ സംരക്ഷിക്കാൻ സാധിക്കും
ഇഷിത ധനേഷ്
3 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം