പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂൾ. പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി. 1905 ൽ എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ൽ ഹൈസ്ക്കൂളായി വികസിച്ചു.1952 ൽ ഹൈസ്ക്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു. 1997 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു. വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ധാരാളം വിദ്യാർത്ഥികൾ ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളിൽ മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം