പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/ദിയ

Schoolwiki സംരംഭത്തിൽ നിന്ന്
ദിയ

ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. അവളുടെ പേര് ദിയ. അവൾക്ക് തീരെ ശുചിത്വ ശീലമില്ല. കുളിക്കാറില്ല, പല്ല് തേക്കാറില്ല. അവളുടെ ഈ ശീലം കോണ്ട് അവളുടെ അടുത്ത് ആരും ഇരിക്കാറില്ല. എന്നിട്ടും അവൾക്കൊരു കൂസലുമില്ല.

ദിവസങ്ങൾ കഴിഞ്ഞു. ദിയക്ക് ഒരു അസുഖം പിടിപെട്ടു. ആശുപത്രിയിൽ പോയപ്പോഴാണ് മനസ്സിലായത് അവളുടെ ശുചിത്വമില്ലായ്മ കൊണ്ടാണ് അവൾക്ക് അസുഖം വന്നതെന്ന്. ഡോക്ടറുടെ ഉപദേശം കേട്ട് അവൾ നല്ല ശുചിത്വമുള്ള കുട്ടിയായി മാറി. പതുക്കെ പതുക്കെ എല്ലാവരും അവളുടെ അടുത്ത് ഇരിക്കാൻ തുടങ്ങി. സ്ക്കൂളിലെ ഏറ്റവും ശുചിത്വമുള്ള കുട്ടിക്കുള്ള അവാർഡ് തന്നെ ദിയക്ക് ലഭിച്ചു.

ശുചിത്വം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കൂട്ടുകാരെ നിങ്ങൾക്ക് മനസ്സിലായില്ലേ.......?

ആരുഷ് വിജേഷ്
2 A പാലയാട് ബേസിക് യു .പി സ്കൂൾ , തലശ്ശേരി സൗത്ത്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ