പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
എന്റെ പേര് നിങ്ങൾക്കെല്ലാം അറിയാമായിരിക്കും എന്നെ ഇന്ന് അറിയാത്തവരായിട്ട് ആരുമില്ല. ഞാനാണ് നിങ്ങളിന്ന് ഭയക്കുന്ന ആ വൈറസ്. ഞാനായിട്ട് നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല. ഞാൻ കാട്ടിൽ ഈനാം പേച്ചിയുടെ ശരീരത്തിലാണ് ജീവിച്ചു പോന്നിരുന്നത്. ഞങ്ങൾ ആർക്കും ഉപദ്രവമില്ലാതെ ജീവിച്ച് വരികയായിരുന്നു. അപ്പോൾ മനുഷ്യർ മൃഗത്തെ കൊണ്ടുപോയി കൊന്ന് ഭക്ഷിക്കാൻ തുടങ്ങി. എല്ലാ മൃഗങ്ങളെയും അവർ കൊണ്ട് പോയി തിന്നാൻ തുടങ്ങി. അങ്ങനെ ഞാൻ ജീവിക്കുന്ന ഈനാം പേച്ചിയെയും അവർ കൊണ്ടു പോയി. അലെങ്കിൽ തന്നെ ഞാൻ ജീവിച്ചു വന്നിരുന്ന മൃഗത്തിന് വംശനാശ ഭീഷണി നേരിടുന്നതായിരുന്നു. അവർ ആ മൃഗത്തെ കൊന്നു. അങ്ങനെ ഞങ്ങൾ സ്വതന്ത്രരായി. ഞങ്ങൾ എത്ര വില്ലൻമാരാണെന്ന് വിഡ്‍ഢികളായ മനുഷ്യർക്ക് അറിയാമോ? എന്നാൽ ഇന്നവർ മനസ്സിലാക്കുന്നു ഞങ്ങൾ ആരാണെന്നും ഞങ്ങളുടെ പവ്വർ എന്താണെന്നും. ഞങ്ങളെ തുരത്താൻ നിങ്ങൾക്കാവില്ല. ഞങ്ങൾ പെട്ടെന്ന് വ്യാപിക്കുന്നു. പക്ഷെ നിങ്ങൾ വൃത്തിയോടു കൂടി നിന്നാൽ ഒരു പരിധി വരെ അകറ്റി നിർത്താം. കഴിയുന്നതും അകലം പാലിക്കുക. കൈകൾ കഴുകുക. മനുഷ്യന്റെ ബുദ്ധിയില്ലാത്ത പ്രവൃത്തിയാണ് ഇന്നവർ അനുഭവിക്കുന്നത്.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ