പാലയത്തുവയൽ ജിയുപിഎസ്/അക്ഷരവൃക്ഷം/എന്റെ സ്വപ്നം

എന്റെ സ്വപ്നം

നമുക്കെല്ലാവർക്കും ഇപ്പോൾ അവധിക്കാലമണല്ലോ. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. ഞങ്ങൾ കളിച്ചുനടക്കേണ്ട സമയത്ത് കൊറോണ എന്ന രോഗം പിടിപെട്ടു.ലോകത്ത് ലക്ഷക്കണ ക്കിനാളുകൾ മരിച്ചു കൊണ്ടിരിക്കുകയാണ് . വളരെ ദു:ഖമുണ്ട് . ഇപ്പോൾ കൂട്ടുകാരെ കാണാനൊന്നും പറ്റുന്നില്ല.ഈ വർഷത്തെ വിഷു ആഘോഷവും ഇല്ലാതായി.ഞാനും അനിയനും കൂടി വീട്ടിലിരുന്ന കളിക്കുകയാണ് . പ്രകൃതി വളരെ ശാന്തവും സുരക്ഷിതവുമാണ് . പ്രകൃതിയിലെ മാറ്റങ്ങളനുസരിച്ച മനുഷ്യർ‍ക്കും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. അപകടം നമുക്കുചുറ്റുമുണ്ട് . അത പ്രത്യേകംപറയേണ്ടതില്ല.എങ്ങനെയാണ് നമ്മൾ ഇതിനെയൊക്കെ അതിജീവിച്ച് പോകുന്നത് . കൂടുതൽ ശ്രദ്ധയോടെ ജീവിച്ചാൽ അപകടങ്ങളിൽ നിന്നും നമുക്ക് മറികടക്കാം. എല്ലാം കൊണ്ടും വീട്ടിലിരുന്ന് മടുത്തു. പഴയതുപോലെ പുറത്തിറങ്ങി നടക്കണം. സ്കൂളുകൾ തുറക്കണം. കൂട്ടുകാരെ കാണണം. കൊറോണ എന്ന മാറാ രോഗം മാറി നല്ലകാലം വരണം. അതാണെന്റെഇപ്പോഴത്തെ സ്വപ്നം

അതുല്യ മനു
5 ജി യു പി എസ് പാലയത്തുവയൽ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം