പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/വിനുവിൻറെ സംശയം
വിനുവിൻറെ സംശയം
സമയം 7:30. വിനു കിടക്കയിൽനിന്നും എഴുന്നേറ്റു. ജനാല തുറന്നു പുറത്തേക്കു നോക്കികൊണ്ട് ചിന്തിച്ചു. ' ഇന്നു വളരെ നല്ല ദിവസമാണ് ഇന്നു ഞാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പം മൈതാനത്തു പോയി കളിക്കും.അവൻ കളിക്കാനുള്ള തയ്യാറെടുപ്പുകൾ ചെയ്യാൻ തുടങ്ങി. പെട്ടന്നു അടുക്കളയിൽ നിന്നും ഒരു ശബ്ദം ഉയർന്നു. വിനു... വിനു... "എന്താ അമ്മേ" "നീയെവിടെയാടാ പോവുന്നത് " "ഞാൻ കളിക്കാൻ പോവുന്നാ അമ്മേ" അപ്പോൾ അമ്മ പെട്ടെന്ന് തന്റെ മകനടുത്തു ചെന്നു പറഞ്ഞു "വേണ്ടമോനെ പോകേണ്ട " "അതെന്താ അമ്മേ?" "അപ്പോൾനിയൊന്നും അറിഞ്ഞില്ലേ" "എന്താ കാര്യം" "പുറത്തു കൊറോണ എന്നുപറയുന്ന ഒരു വൈറസ് പടരുകയാണ് " "അതെങ്ങെനെയാ പടരുന്നത്? " അത് "സമ്പർക്കത്തിലൂടെയാണ് പകരുന്നത് " "അതെയോ, അയ്യോ അച്ഛൻ ജോലിക്ക് പോകുന്നതോ? " "അച്ഛൻ വേണ്ടത്ര മുൻകരുതൽ എടുത്താണ് പോകുന്നത് " "അതെന്തെല്ലാമാണ്" വിനു ചോദിച്ചു "മാസ്ക് ധരിക്കുക, സാനിറ്റയ്സറോ, സോപ്പോ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, ആൾക്കൂട്ടത്തിൽ പോവാതെയും ഇരിക്കുക " "ശരി " "പിന്നെ ഈ രോഗത്തിന് മരുന്നില്ല അതിനാൽ നീ നിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കണേ.. " "അതെങ്ങിനെയാണമ്മേ? " "ഇലക്കറികളും പച്ചക്കറികളും ധാരാളം ഭക്ഷണത്തിലുൾപ്പെടുത്തിത്തരാം.വിറ്റാമിൻസും കാൽസ്യവും അടങ്ങിയ ഭക്ഷണങ്ങൾ തയ്യാറാക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാം. " ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കേണ്ട കേട്ടോ. "ശരി ഞാൻ കളിക്കാൻ പോവുന്നില്ല അമ്മേ ഞാൻ ഇനിയുള്ള കുറച്ചു ദിവസങ്ങൾ വിട്ടിൽ മാത്രം ചിലവഴിച്ചോളാം " അവൻ ചെരുപ്പഴിച്ചു വീട്ടിലേക്കു കയറി തൻറെ കൊച്ചു ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്തു വായിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ