പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/കോഴിയമ്മയും മക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയമ്മയും മക്കളും

ഒരു കോഴിയമ്മയും നാലു മക്കളും താമസിച്ചിരുന്നു . ഒരു കോഴിക്കുഞ്ഞു ചുവപ്പും മറ്റു കുഞ്ഞുങ്ങൾ മഞ്ഞയുമായിരുന്നു . ചുവപ്പുകോഴിക്കുഞ്ഞു നല്ല ചുറുചുറുക്കുള്ളതും അമ്മയെ സഹായിക്കുന്നവനും ആയിരുന്നു. എന്നാൽ രണ്ടാമൻ മറ്റു മൃഗങ്ങളോട് കളിച്ചു സമയം പോക്കുന്നവനും ആയിരുന്നു. മൂന്നാമൻ സൗന്ദര്യം നോക്കി തൂവൽ മിനുക്കിയും നഖം വൃത്തിയാക്കിയും സമയം പോക്കും . നാലാമൻ മടിപിടിച്ചു ഉറങ്ങുന്നവനും ആയിരുന്നു. അമ്മയും ചുവപ്പ് കോഴിക്കുഞ്ഞും കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചാണ് മറ്റു കോഴിക്കുഞ്ഞുങ്ങൾ ജീവിച്ചിരുന്നത്. ഇതായിരുന്നു പതിവ്. അങ്ങനെ അവർ വലുതായി. ഒരു ദിവസം അമ്മക്കോഴി ചുവന്ന കോഴിയോട് പറഞ്ഞു. ഇങ്ങനെ പോയാൽ ഞങ്ങളുടെ കാര്യം കഷ്ടത്തിലാവും. എന്താണ് വഴി? അപ്പോൾ ചുവന്നകോഴി ഒരു ഉപായം പറഞ്ഞു. കുറച്ചു ദിവസം ഭക്ഷണം കൊണ്ടുവരാതിരിക്കുക. രണ്ടു മൂന്നു ദിവസം ഇത് തുടർന്നപ്പോൾ മറ്റു കോഴികൾ തളർന്നു. അവർ അമ്മയോട് വിശപ്പിന്റെ കാര്യം പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു. ഞാനും ചുവന്ന കോഴിയും ഭക്ഷണം കൊണ്ടുവന്നാൽ പോരാ. നിങ്ങളും കൂടി കഷ്ടപ്പെട്ടാൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടു പോകൂ. അങ്ങനെ അവർ മൂന്നു പേരും അമ്മയെ സഹായിക്കാൻ ചെന്നു. അന്നു മുതൽ അമ്മയും നാലു മക്കളും സുഖമായി ജീവിക്കാൻ തുടങ്ങി.

തേജ്വൽ
2 എ പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ