പാഠ്യ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എൽ. എസ്. എസ്. പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് എൽ. എസ്. എസ്. ലഭിച്ചിട്ടുണ്ട്. SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.

S S A പഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.

അധ്യാപക രക്ഷാകർതൃ സമിതി

വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, M .P.T. A യും S.M.C യും S.R.G യും ഈ വിദ്യാലയത്തിനുണ്ട്.   2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി (Hm) ടീച്ചറുടേയും ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.

ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.

2019 -20 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഹരിത മുകുളം അവാർഡ് നമ്മുടെ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.


കോവിഡ് കാലത്ത് ഓൺലൈൻ പഠനം മികവാർന്ന രീതിയിൽ സംഘടിപ്പിക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും കുട്ടികളുടെ ഗൃഹങ്ങൾ സന്ദർശിച്ച് അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാനും, പഠന കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നതിനും ശ്രദ്ധിക്കാറുണ്ട്.    2019 -20 വരെ എല്ലാ വർഷവും കൃത്യമായി വാർഷികാഘോഷം വൈകുന്നേരങ്ങളിൽത്തന്നെ സംഘടിപ്പിക്കാറുണ്ട്. അത് ഈ ഗ്രാമത്തിന്റെ തന്നെ ഉത്സവമാക്കി മാറ്റാൻ രക്ഷിതാക്കളും അധ്യാപകരും ഒത്തൊരുമയോടെ ശ്രമിക്കാറുണ്ട്.

2015 മുതൽ PTA യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രീപ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു. നിലവിൽ 2 ടീച്ചർ മാരും ഒരു ആയയും 75 കുട്ടികളും നഴ്സറിയിൽ ഉണ്ട്. 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സു കളുമുണ്ട്. 2021-22 വർഷത്തിൽ 1 മുതൽ 4 വരെ 212 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അറുപതോളം കുട്ടികളുടെ വർധന ഉണ്ടായിട്ടുണ്ട്.

"https://schoolwiki.in/index.php?title=പാഠ്യ_പ്രവർത്തനങ്ങൾ&oldid=1846410" എന്ന താളിൽനിന്ന് ശേഖരിച്ചത്