പാഠശാല തൻ തിരുമുറ്റത്തെത്തുവാൻ
കാത്തിരിപ്പിന്റെ ഭാണ്ഡവും പേറി
ഈ ഓർമ്മ തൻ തീരത്ത്
നോവേറ്റ് പിടയുകയാണെൻ കുഞ്ഞു മനസ്സ്.
എന്നിനി കാണുമെൻ കൂട്ടുകാരാ
ആ നല്ല നാളുകൾ വന്നീടുമോ?
ഒരോ പ്രഭാതവും ഭീതിയിലായി
എത്രയോ സോദരൻ ചത്തൊടുങ്ങി
കൊറോണ ചെന്നൊരു വൈറസിനാൽ
ഭീതിയിലാണിന്ന് ലോകമെങ്ങും.
ആഘോഷമില്ലെങ്ങും ആരവവും
നീറി പുകയുന്ന മാനസവും
ഒത്തൊരുമിച്ചു നടന്ന നാളിൽ
ഓർമ്മകളെന്നെ പുണരുകയായ്
ഈ മഹാമാരി തൻ മോചനത്തെ
കാത്തെത്ര നാൾ നാമിനി നിന്നീടണം