പഴശ്ശി വെസ്റ്റ് യു പി എസ്‍‍/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്

എന്റെ പേര് പാർഥിവ് .ഞാൻ പഴശ്ശി വെസ്റ്റ് യു പി സ്കൂളിലാണ് പഠിക്കുന്നത് .മാർച്ച് മാസത്തിൽ പഠനോത്സവം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആവാർത്ത വന്നത് മാർച്ച് 31വരെ കേരളത്തിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു .ഏഴാം ക്ലാസ്വരെയുള്ള കുട്ടികൾക്ക് പരീക്ഷ നടത്തില്ല എന്ന് ആ വാർത്തയുമായി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി .ഞങ്ങളുടെ മധ്യകാല അവധി തുടങ്ങിയത് അറിഞ്ഞില്ല .പിന്നീട് അങ്ങോട്ട് വർത്തമാന പത്രങ്ങളിലും ,ടി വി ചാനലുകളിലും ചർച്ചാവിഷയം കോവിഡ് 19നിറഞ്ഞു നിന്നു അവധിക്കാലത്തു പോകാൻ ഉദ്ദേശിച്ച യാത്രകൾ നഷ്ട്ടപെട്ട സങ്കടത്തിലാണ് ഞങ്ങളെങ്കിലും സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന മരണങ്ങളും വൈറസ് വ്യാപനവും വല്ലാതെ പേടിപെടുത്തുന്നു .പക്ഷെ നമ്മുടെ കൊച്ചു കേരളം തീർച്ചയായും ഇതിൽനിന്നും കരകയറും .

പാർത്ഥിവ്
6എ പഴശ്ശി വെസ്റ്റ് യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം