പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരമ്മയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരമ്മയുടെ വിലാപം

കൊറോണ എന്ന മഹാമാരി എന്റെ മക്കളുടെ മേൽ താണ്ഡവമാടുന്നത് നോക്കിനിൽക്കാൻ മാത്രം വിധിക്കപെട്ട ഓർമ്മയാണ് ഞാൻ, എനിക്ക് ഇത് നോക്കി നിൽക്കാനേ കഴിയൂ. ഈ രോഗം ഒരു ചോദ്യമായി നിൽക്കുന്നുവെങ്കിൽ അതിനുള്ള ഉത്തരം നിങ്ങൾക്കു മാത്രമേ കണ്ടെത്താനാവൂ എന്റെ മക്കൾ എല്ലാവരും സ്വയം ജാഗ്രത പാലിക്കുക സാമൂഹിക അകലം, ശാരീരിക അകലം എന്നതാണ് ജാഗ്രത കൊണ്ട് ഉദ്ദേശിക്കുന്നത്. പരസ്പരം സ്പർശനമില്ലാതെ സമ്പർക്കമില്ലാതെ മനസ്സുകൊണ്ട് ഒരുമിച്ചുള്ള ജാഗ്രത.ആരോഗ്യ രംഗത്തുള്ള എന്റെ മക്കൾ അവരുടെ കടമ കൃത്യമായി നിറവേറ്റുമെന്നു ഈ അമ്മയ്ക്ക് അറിയാം.സാമൂഹിക അകലം പാലിച്ചു കൊണ്ട് എന്റെ മക്കളെല്ലാം ഇപ്പൊൾ വീട്ടിൽ സുരക്ഷിതരായിരിക്കൂ ഇത് വഴി രോഗ വ്യാപനത്തിന്ടെ തോത് കുറക്കാനാവും. അനുസരണക്കേട് ഉള്ള എന്റെ ചില മക്കൾ കാണിച്ച അശ്രദ്ധ വരുത്തിവച്ചത് എനിക്ക് ഇനിയും കാണാൻ വയ്യ. മരവിച്ച എന്റെ മക്കളുടെ ശരീരങ്ങൾ ഏറ്റുവാങ്ങി അമ്മയുടെ നെഞ്ച് തകർന്നു. ഇനിയും വയ്യ മക്കളെ എന്റെ മക്കൾ സന്തോഷത്തിലും ആരോഗ്യത്തിലും ഇരിക്കുന്നത് കാണാനാണ് ഈ 'അമ്മ ആഗ്രഹിക്കുന്നത് , അതിനു പേടിയാണ് വേണ്ടത് ജാഗ്രതയാണ് വേണ്ടത്. നമ്മൾ ഒരുമിച്ച് അതിജീവിക്കും.

ഫിദ ഷെറിൻ
7 പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ