പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി. നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം. പരിസ്ഥിതി മലിനീകരണം മൂന്നു തരത്തിലുണ്ട് *വായുമലിനീകരണം. *ജല മലിനീകരണം. *ശബ്ദമലിനീകരണം. വൻ വ്യവസായശാലകളിൽ നിന്നും പുറത്ത് വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. വനനശീകരണം കേരളത്തിന്റെ ജൈവഘടന തന്നെ ശക്തമായ മാറ്റം വരുത്തി.വന സംരക്ഷണത്തിലൂടെ മാത്രമേ വനനശീകരണം മാറ്റാൻ സാധിക്കുകയുള്ളൂ. മനുഷ്യൻ കൃഷിക്കായി ധാരാളം രാസവസ്തുക്കളും, കീടനാശിനികളും ഇന്ന് ഉപയോഗിക്കുന്നു. ഇത് മണ്ണിനും ഒരുപോലെ ദോഷമാണ്. ഇതിനു വേണ്ടി മനുഷ്യർ ജൈവവളങ്ങൾ കൂടുതൽ ഉപയോഗിക്കുന്നു. നമ്മുടെ പൂർവികർ നമുക്ക് വേണ്ടി ശുദ്ധജലവും, ശുദ്ധവായുവും, വൃത്തിയുള്ള വാസസ്ഥലവും സംരക്ഷിച്ചു. എന്നാൽ നമ്മൾ എന്താണ് ചെയ്യുന്നത്? വൃത്തിയില്ലാത്ത വാസസ്ഥലവും മലിനജലവും മലിനവായുമാണ് സംരക്ഷിക്കുന്നത്. നമ്മുടെ പൂർവികർ പരിസ്ഥിതി സംരക്ഷിച്ചതു പോലെ നമുക്കും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.

അഭിഷേക് എസ്
2 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം