പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
വൃക്ഷം🌳

ഒരു മനോഹരമായ കൊച്ചു ഗ്രാമം. ആ ഗ്രാമത്തിൽ ഒരു കർഷകന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. അമ്മു എന്നായിരുന്നു അവളുടെ പേര്. അവളുടെ വീട്ടിൽ ഉള്ള നാൽക്കാലികളെ മേയ്ച് നടക്കുകയായിരുന്നു അവളുടെ പ്രധാന ജോലി. അമ്മു ഒരു ദിവസം നാൽക്കാലികളുമായി പോകുമ്പോൾ വഴിയരികിൽ വിചിത്രമായ ഒരു ചെടി കണ്ടു. അത് ആളുകൾ നടക്കുന്നവഴി ആയതുകൊണ്ട് ചെടിക്ക് ആപത്താണെന്ന് കരുതി അമ്മു അതിനെ പിഴുതെടുത്തു ദൂരെ ഒരു സുരക്ഷിതമായ സ്ഥലത്ത് നട്ടു. അടുത്തുള്ള കുളത്തിൽ നിന്നും വെള്ളം എടുത്ത് അവൾ ദിവസവും ആ ചെടിക്കൊഴിക്കുമായിരുന്നു. പെട്ടെന്ന് തന്നെ ആ ചെടി വളർന്ന് ഒരു മരമായി മാറി. മരത്തിന്റെ ശാഖകൾ വഴിയാത്രക്കാർക്ക് തണൽ നൽകി. മരച്ചില്ലകളിൽ ഒരുപാട് പക്ഷികളും കൂടുകൂട്ടി. അമ്മു തന്റെ നാൽക്കാലികളെ മേയ്ക്കാൻ ആയി വരുമ്പോൾ ആ മരത്തിൻ ചുവട്ടിൽ ആണ് ശ്രമിച്ചിരുന്നത്. അമ്മു നട്ടുവളർത്തിയ മരത്തിന് അടുത്തുള്ള കുളത്തിൽ നിന്നായിരുന്നു ഗ്രാമത്തിലെ ജനങ്ങൾ വെള്ളം എടുത്തിരുന്നത്. കാലം കടന്നു പോകവേ കുളത്തിലെ വെള്ളം മുഴുവൻ വറ്റിപ്പോയി. മരങ്ങളെല്ലാം ഉണങ്ങി തുടങ്ങി. വെള്ളം കിട്ടാതെ ചിലരൊക്കെ ഗ്രാമം വിട്ടുപോയി. നാൽക്കാലികൾ എല്ലാം ചത്തൊടുങ്ങി. അമ്മു താൻ നട്ടുവളർത്തിയ മരത്തിൻ അടുത്തേക്ക് ഓടി പോവുകയായിരുന്നു. ആ മരവും ഉണങ്ങിപ്പോയോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു അവൾ പോയത്. അവിടെ കണ്ട കാഴ്ച അവൾക്ക് വളരെയധികം സന്തോഷം നൽകി. ആ മരം മാത്രം ഉണങ്ങിയതേയില്ല. കാണാൻ വളരെ ആരോഗ്യത്തോടെ തന്നെ നിൽക്കുന്നു. കുടിക്കാൻ വെള്ളം കിട്ടാതെ അമ്മു ആ മരത്തണലിൽ കിടന്നു വിശ്രമിച്ചു. കുടിവെള്ളം കിട്ടാതെ താൻ മരിക്കുകയാണെങ്കിൽ താൻ നട്ടുവളർത്തിയ മരച്ചുവട്ടിൽ കിടന്നു തന്നെ മരിക്കാം എന്ന് കരുതി അവൾ അവിടെ കിടന്നു ഉറങ്ങിപ്പോയി. അപ്പോൾ അവൾ ഒരു വിചിത്രമായ സ്വപ്നം കണ്ടു. അവൾ നട്ടുവളർത്തിയ മരത്തിന് ഒരു മനുഷ്യന്റെ മുഖം വന്നു. മരം പറഞ്ഞു: നീ എത്രയോ കാലം എനിക്ക് വെള്ളം തന്നിട്ടുണ്ട്. ഇന്ന് ഞാൻ നിനക്ക് വെള്ളം തരാം.നീയെന്റെ വേര് ഒരെണ്ണം എടുക്കുകയാണെങ്കിൽ നിനക്ക് ഉടൻതന്നെ വെള്ളം കിട്ടും. അത് ഉപയോഗിച്ച് വെള്ളം കുടിച്ചിട്ട് വേര് അതേ സ്ഥാനത്ത് തന്നെ വെക്കണം. ഈ രഹസ്യ മറ്റാരോടും പറയരുത്. ആദ്യം അമ്മുവിന് ഒന്നും മനസ്സിലായില്ല. അവൾ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നോക്കി. അപ്പോൾ ഭൂമിക്കടിയിൽ നിന്നും ഒരു വേര് പുറത്തേക്ക് വന്നിരുന്നു. അവൾ തന്റെ ശക്തി മുഴുവൻ ഉപയോഗിച്ച് അത് വേഗത്തിൽ പറിച്ചെടുത്തു. അപ്പോൾ അവിടെ നിന്നും കുറേ വെള്ളം പുറത്തേക്ക് ചാടി. അമ്മു വയറു നിറയെ വെള്ളം കുടിച്ചിട്ട് വേര് അതെ സ്ഥാനത്ത് തന്നെ വെച്ചു. അപ്പോൾ അതുവഴി വന്ന വയസ്സായ ഒരു മുത്തശ്ശി ദാഹിക്കുന്നു എന്ന് പറഞ്ഞ് തലകറങ്ങി വീണു. വേഗം തന്നെ അമ്മു വേര് പറിച്ചപ്പോൾ മരം പറഞ്ഞു: വേര് പറിക്കുകയാണെങ്കിൽ നിന്റെ ജീവൻ നഷ്ടപ്പെടും അങ്ങനെ ചെയ്യരുതെന്ന്. അതൊന്നും വകവയ്ക്കാതെ അമ്മു ആ വേര് പറിക്കുക തന്നെ ചെയ്തു. വെള്ളം പുറത്തേക്ക് ചാടിയപ്പോൾ മുത്തശ്ശി വയറുനിറയെ വെള്ളം കുടിച്ചു. അമ്മു വേര് വീണ്ടും അവിടെ വെക്കാതെ മുത്തശ്ശിയോട് പറഞ്ഞു: ഇവിടെ വെള്ളം ഉണ്ടെന്ന് ഗ്രാമത്തിലെ എല്ലാവരോടും പറയുക. എനിക്കിനി ഇവിടെനിന്നും പോകാൻ കഴിയില്ല. മുത്തശ്ശി ഉടൻതന്നെ നടന്നുനീങ്ങി. അമ്മു വെള്ളച്ചാട്ടവും നോക്കി അവിടെ തന്നെ ഇരുന്നു. വെള്ളം അതിവേഗത്തിൽ കുളം മുഴുവൻ നിറക്കുകയും ചെയ്തു. അമ്മു മരത്തോട് പറഞ്ഞു: ഞാൻ നിന്റെ വാക്ക് കേൾക്കാതെ ഇവിടെ വെള്ളം ഉണ്ടെന്ന് എല്ലാവരോടും പറഞ്ഞു. എന്റെ ജീവൻ നഷ്ടപ്പെട്ടാലും എല്ലാവർക്കും കുടിക്കാൻ വെള്ളം കിട്ടുമെങ്കിൽ എനിക്ക് മരിക്കാൻ ഒട്ടും ഭയം ഇല്ല. ഉടനെ മരം പറഞ്ഞു: നിന്നെ പരീക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്തത്. നീയാണ് ദിവസവും വെള്ളമൊഴിച്ച് എന്നെ നട്ടുവളർത്തിയത്. അങ്ങനെ ഉള്ളപ്പോൾ ഞാൻ നിന്റെ ജീവൻ എടുക്കുമോ. നിന്റെ ഗ്രാമത്തിൽ ഉള്ളവർക്ക് ഞാൻ വെള്ളത്തിനു സഹായിക്കാം. എന്നുപറഞ്ഞിട്ട് ആ മരത്തിൽ ഉണ്ടായിരുന്ന മുഖം മറഞ്ഞുപോയി. അന്നു മുതൽ ആ ഗ്രാമത്തിൽ വെള്ളക്ഷാമം ഉണ്ടായതേയില്ല. വീണ്ടും അവളുടെ അച്ഛൻ അവൾക്ക് നാൽക്കാലികളെ വാങ്ങിക്കൊടുക്കുകയും അതിനെ മേയ്ക്കാനായി വരുമ്പോൾ ആ മരച്ചുവട്ടിൽ വി ശ്രമിക്കുന്നതും പതിവാക്കി.


ADARSH TOM
8B പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ