പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പുതുജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
പുതുജീവൻ


പതിവുപോലെ മായ രാവിലെ തൻറെ ഫോണിൽ സമൂഹമാധ്യമങ്ങളിലെ അവളുടെ ആരാധകരെ നോക്കി സന്തോഷിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് വരുന്ന കൊറോണ എന്ന വാർത്ത അവൾ ശ്രദ്ധിക്കുന്നില്ല. അവൾ തനിക്ക് ദിവസവും ധരിക്കാനുള്ള വസ്ത്രം ഇസ്തിരി ഇട്ടോ കുളിക്കാൻ വെള്ളം ശരിയായോ സൗന്ദര്യവർധക വസ്തുക്കൾ എല്ലാം ശരിയായിട്ടുണ്ടല്ലോ എന്നു മാത്രം ശ്രദ്ധിച്ചു തനിക്ക് ആവശ്യമുള്ള എല്ലാം ഉണ്ട് എന്ന് ഉറപ്പു വരുത്തി. വേലക്കാരിയുടെ കയ്യിൽ പൊള്ളലേറ്റതോ ആശുപത്രികളിൽ രോഗികൾ കൂടുന്നതോ ഒന്നും അവൾ ശ്രദ്ധിച്ചില്ല. വൈകുന്നേരം ഇറ്റലിയിൽ നിന്ന് വരുന്ന സുഹൃത്തുക്കൾക്കൊപ്പം ഉള്ള പാർട്ടി മാത്രമായിരുന്നു അവളുടെ മനസ്സിൽ, അവരെ കാണുവാനായി അവൾ എയർപോർട്ടിലേക്ക് പുറപ്പെട്ടു എയർപോർട്ടിൽ നിന്നും നേരെ മുന്തിയ ഭക്ഷണശാല യിലേക്ക് . പിന്നെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മറ്റ് ദിവസങ്ങൾ കടന്നുപോയി പെട്ടന്ന് ഒരു ദിവസം അവൾക്ക് തലവേദന അനുഭവപ്പെട്ട്ടു. ക്ഷീണം ആയി മാത്രം അവൾ കരുതി. പിന്നീട് അവൾ അറിഞ്ഞു ഇറ്റലിയിൽ നിന്നും എത്തിയ അവളുടെ സുഹൃത്തുക്കൾക്ക് കൊറോണ ആണെന്ന്, അവളുടെ ജീവിതം അവളുടെ ലോകം ഒറ്റ നിമിഷം കൊണ്ട് മാറിമറിഞ്ഞു തനിക്ക് ആരെയും ആവശ്യമില്ല എന്ന് അഹങ്കരിച്ച അവൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കാരുണ്യവും ആവശ്യകതയും തിരിച്ചറിഞ്ഞു തനിക്ക് ആരെയും വേണ്ട എന്ന് വിചാരിച്ച് അവൾ ഉറ്റവരെയും ഉടയവരെയും കാണണമെന്ന് ആഗ്രഹം തോന്നി ആരുമില്ലാത്ത ഒറ്റമുറിയിൽ അവൾക്ക് അപരിചിതർ താങ്ങായി അവൾ രോഗ വിമുക്ത യായി ഒരു പുതിയ മനുഷ്യ സ്ത്രീയായി ഉയർത്തെണീറ്റു വീട്ടിൽ വന്ന് അവൾ ആദ്യം ചെയ്തത് കൂട്ടിൽ കിടന്നിരുന്ന താൻ വളർത്തിയ പക്ഷികളെ തുറന്നു വിടുക എന്നതായിരുന്നു.

അൽജൊ
5 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ