പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഈ ലോകം ലോകസൃഷ്ടാവാണ് സൃഷ്ടിച്ചത്.മനുഷ്യൻ അവന്റെ സൃഷ്ടികളിൽ ഒന്നു മാത്രം. പക്ഷേ അല്പബുദ്ധിയുണ്ടെന്നഹങ്കരിക്കുന്ന ഈ മനുഷ്യൻ സ്വാർത്ഥത മുയർത്തീഭാവം ആയി ഈ ഭൂമിയെ തന്നെ അവന്റേതാക്കാൻ ശ്രമിച്ചു അല്ല ശ്രമിക്കുകയാണ്. സർവ ജീവജാലങ്ങളുടെ മേലും ആധിപത്യം ലഭിച്ചത് വഴി മറ്റെല്ലാ ജീവികളെയും ഉപദ്രവിച്ചും ഓടിച്ചും കൊന്നും കൊതി തീർക്കാൻ ശ്രെമിക്കുന്നു. എന്നാൽ ഈ ജീവികളോട് ദയ തോന്നിയ ചില മനുഷ്യ മഹാന്മാക്കൾ അവയ്ക്കുവേണ്ടി വാദിച്ചു. പക്ഷേ അവരെ നിഷ്കരുണം നശിപ്പിക്കുകയാണ് മർത്ത്യ കുലം ചെയ്തത്. എല്ലാം കെട്ടിപ്പടുക്കുവാൻ ഉള്ള തീവ്ര ശ്രമത്തിൽ മനുഷ്യൻ അറിഞ്ഞില്ല, എന്നല്ല അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ചു. കാലം ഈ ക്രൂരതയ്ക്ക് പ്രതികാരം ചെയ്യുമെന്ന് പല മഹാമാരി കളിലൂടെ ദൈവം മനുഷ്യന് അവരുടെ തെറ്റിന്റെ ഫലം അറിയിച്ചു. എങ്കിലും മനസ്സു തിരിയാതിരുന്ന ഈ മനുഷ്യന്റെ നേരെ ദൈവം മറ്റൊരു വിനാശം വരുത്തി. 2019 നവംബറിൽ കൊറോണ എന്ന ഒരു ചെറിയ വൈറസ് ലൂടെ മാനവരാശിയോട് പൊരുതുവാൻ ദൈവം തീരുമാനിച്ചു ലോകം കണ്ടതിൽ വെച്ച് ഏറ്റവും വിനാശം ആയി മനുഷ്യജീവനെ എടുത്തുകൊണ്ട് വിശുദ്ധ ബൈബിളിലെ പ്രവചനങ്ങൾ ഓർമിപ്പിച്ച കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. എല്ലാ മനുഷ്യരും, ധനികനും, ദരിദ്രരും ലോകം മുഴുവൻ തന്റെ കൈക്കലാക്കി എന്ന് കരുതിയവർ പോലും ഈ മാരക വൈറസിന് മുമ്പിൽ മരവിച്ചു നിൽക്കുകയാണ് അവരിൽ ചിലരെല്ലാം സകലത്തിന്റെ സൃഷ്ടാവിനെ വിളിച്ചു തങ്ങളുടെ പാപങ്ങൾക്ക് മാപ്പ് ചോദിച്ചു വിളിക്കുകയാണ്. കേൾക്കുമോ എന്ന് അറിയില്ല പശ്ചാത്തപിക്കുന്ന പാപിക്ക് മാപ്പു നൽകും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ നാശം കഴിഞ്ഞാൽ എങ്കിലും സ്നേഹവും കരുണയും പരസ്പര ആശ്രയ ബോധവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ.

അമേലിയ മേരി
4 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം