പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
മനുഷ്യൻ തന്റെ ജീവിതത്തിന് ഭൂമിയെ ഒരു വസ്തുവായി ചിത്രീകരിച്ചു.അവൻ ഓർത്തില്ല ഭൂമി ഇല്ലാതെ ജീവിതം സാധ്യമല്ല എന്നത് .ഭൂമിയിൽ ഉള്ള എല്ലാ വസ്തുക്കളെയും അവൻ അവനായി ഉപയോഗിച്ചു. അപ്പോഴൊന്നും അവൻ ഓർത്തില്ല ഭൂമി അവനു മാത്രമല്ല എല്ലാം ജീവജാലങ്ങൾക്കും ഉള്ളതാണെന്ന്.ഭൂമിയോട് ചെയ്ത ക്രൂരതകൾ ചോദിക്കാൻ ഒരുപാട് പേർ വന്നു. പ്രളയമായി, ഓഖിയായി,പേമരീയായി, ഭൂകമ്പം മായി, ഇത് കൊണ്ട് ഒന്നും മനുഷ്യരുടെ ക്രൂരതകൾ മാറാത്തത് കൊണ്ട് മഹമാരിയായ കൊറോണയെന്ന രോഗവുമെത്തി. കൊരോണയെ ഭയക്കണമെന്ന് പറയുന്നില്ല. കൊറോണ വൈറസ് ഭയപെടുത്തികൊണ്ട് പടർന്നു പിടിക്കുകയാണ്. ചൈനയിൽ നിന്നാരംഭിച്ച് പല രാജ്യങ്ങളിലേക്ക് കടന്നു വന്ന ഇൗ രോഗം ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെൂട്ടു. . ഇത് മനുഷരിൽ നിന്നും മനുഷ്യരിലേക്ക് അതി വേഗം പടർന്നു പിടിക്കുന്ന ഒന്നാണ്. ഇൗ അണുബാധ തുടക്കത്തിൽ ചികിത്സിച്ചാൽ അപകടകരമായ അവസ്ഥയിൽ എത്തില്ല. ഇതിന് പൂർണ്ണമായ മരുന്ന് ഇല്ലെങ്കിലും രോഗലക്ഷണം കുറക്കാനുള്ള ചികിത്സ ലഭ്യമാണ്. ലോകം മുഴുവനും കൊറോണ ഭീതിയിലാണ് ഭയം വേണ്ട ജാഗ്രത മതിയെന്ന് ആവർത്തിക്കുമ്പോൾ എവിടെ ഒക്കെയോ നമുടെ ഉള്ളിൽ ഭയം തളം കെട്ടി നിൽക്കുന്നു.കൊറോണ ഭീതി നിലനിൽക്കുന്ന ഇൗ സാഹചര്യത്തിൽ ഭയം വെടിഞ്ഞു നാം ജാഗ്രത മനോഭാവം വളർത്തേണ്ടത് അത്യാവശ്യമാണ്. നിരീക്ഷണ കാലഘട്ടവും ഐസോലേഷൻ വാർഡുകളും തടവറ അല്ല ഒറ്റപ്പെടലും അല്ലാ കരുതലിന്റെ പ്രതിരോധത്തിന്റെ സമർപ്പണത്തിന്റെ കൂടരങ്ങളാണ് എന്ന ബോധം ഏവരിലും ഉണരട്ടെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം