പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കവിത


അവസാന ശ്വാസത്തിൻ
ഒരു ഞൊടിഓർമ്മയിൽ
അരികിലായെത്തിയെൻ
ഗതകാലസ്മരണകൾ

നിറമാർന്ന് ബാല്യത്തിൽ നീന്തീതുടിച്ചൊരു,
തെളിവാർന്ന നീരിൻ അരുവി കണ്ടു.
തേനൂറും മാമ്പഴം,തേടിനടന്നൊരു
നാട്ടുവഴികൾതൻ തനിമ കണ്ടു.

തെളിവാർന്നൊരു ആകാശവീചിയിൽ,
തെളിയുന്ന മഴവില്ലിൻ വർണ്ണ ഭംഗി കണ്ടു.
ഞാറ്റുപാട്ടിൻറ്റെ ഈണങ്ങൾ പാടി,
ഞാറു നടുന്ന പെൺകൂട്ടരെ കണ്ടു.
കൊതിയോടെ അമ്മതൻ സ്നേഹം നുകരുന്ന
പറമ്പിലെ പൈക്കിടാവിനെ കണ്ടു.

ഒടുവിലെൻ കാഴ്ചകൾ മങ്ങി മറഞ്ഞപ്പോൾ
യാന്ത്രികലോകത്തിൽ യന്ത്രത്തിലമരുന്നതും കണ്ടറിഞ്ഞു .

ദിയ
5 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത