പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ആത്മനൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മനൊമ്പരം

ഈ രാത്രി മഴയുടെ ആരവം കേട്ടിരിക്കുമ്പോൾ, ഓർമ്മകളുടെ വെട്ടം മനസ്സിന് പുതിയ ഒരു അവബോധം നൽകുന്നു.ഒരിക്കലും തനിയെ ഇങ്ങനെ ഇരുന്നിട്ടില്ല.ആർപ്പുവിളികളും ആരവങ്ങളും മാത്രം കണ്ട് ശീലിച്ച എനിക്ക് ഇത് പുതിയൊരു അനുഭവം.ഇത് എന്നെ പുതിയൊരു യാത്രയിലേക്ക് നയിക്കുന്നു,ഒറ്റപ്പെടുന്നവരിലേക്കും അവഗണിക്കപ്പടുന്നവരിലേക്കും എത്തിച്ചേരാനുള്ള പുതിയൊരു യാത്രയിലേക്ക്...മറ്റൊരു യാത്രയുടെ അവസാനത്തിലേക്കും. എന്തൊക്കെ തിരക്കുകളായിരുന്നു ജീവിതത്തിന്,ഏറ്റവും നൂതനമായ സംവിധാനങ്ങളുടെ സന്തോഷത്തിലേക്കും ആർഭാടങ്ങളിലേക്കും എത്തിച്ചേരാനുള്ള തിരക്ക്. അതിനിടയിൽ കട്ടിലിൽ തളർന്ന് കിടപ്പായ അമ്മയെ ശ്രദ്ധിക്കാൻ എവിടെ നേരം. "മോനെ അമ്മയെ ഒന്ന് ആ ജനലിനരികിലേക്ക് ഒന്ന് ഇരുത്താമോ "എന്ന ചോദ്യം ഇരുകണ്ണിലേയും കണ്ണുനീർചാലായിരിക്കുന്നു. ആ ജനലിലൂടെ അമ്മ കാണാനാഗ്രഹിച്ച ഇത്തിരി ആകാശത്തിൻറ്റെ ഭംഗി, നാലുചുവരികളിലേക്ക് മാത്രമായി ഒതുങ്ങിയ എനിക്കിന്ന് മനസ്സിലാകുന്നുണ്ട്. നീലാകാശത്തിലെ മഴവില്ലും നീലക്കടലിൻറ്റെ വിസ്മയവും കാണാൻ ഇനി എന്നോടൊപ്പം അവരമുണ്ടാകും.അഗതിമന്ദിരത്തിലെ അമ്മമാർ.ഇനിയുളള എൻറ്റെ യാത്ര അവരുടെ സന്തോഷങ്ങളിലേക്ക് ആയിരിക്കും... ..

സ്റ്റെസിൻ
5 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ